ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ​! സി.​ഒ.​ടി.​ക്ക് എ​ൻ​ഡി​എ പി​ന്തു​ണ; ബി​ജെ​പി​യി​ൽ ഭി​ന്ന​ത

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശേ​രി: ത​ല​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യ സി.​ഒ.​ടി. ന​സീ​റി​ന് എ​ൻ​ഡി​എ പി​ന്തു​ണ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ബി​ജെ​പി​യി​ലും ന​സീ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന കി​വീ​ഡ് ക്ല​ബി​ലും ഭി​ന്ന​ത രൂ​ക്ഷം.
ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക്ക് പാ​ർ​ട്ടി പി​ന്തു​ണ ന​ൽ​കി​യ​തി​ന് ഒ​രു​വി​ഭാ​ഗം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്.
പാ​ർ​ട്ടി നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത ബി​ജെ​പി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ​ത്ത​ന്നെ ബി​ജെ​പി പി​ന്തു​ണ തേ​ടി​യ​താ​ണ് കി​വീ​സ് ക്ല​ബം​ഗ​ങ്ങ​ളെ പ്ര​കോ​പി​ത​രാ​ക്കി​യി​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കാ​മെ​ന്ന ന​യ​മാ​ണ് ഇ​ന്ത്യ​ൻ ഗാ​ന്ധി​യ​ൻ പാ​ർ​ട്ടി​യു​ടെ പേ​രി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ൽ​സ​രി​ക്കു​ന്ന ന​സീ​റി​നു​ള്ള​ത്.എ​ന്നാ​ൽ ഗാ​ന്ധി​ജി​യു​ടെ പേ​രി​ലു​ള്ള സം​ഘ​ട​ന​യു​ടെ നാ​മ​ത്തി​ൽ മ​ത്സ​രി​ക്കു​ക​യും ഗാ​ന്ധി​ഘാ​ത​രു​ടെ വോ​ട്ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കി​വീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ കി​വീ​സ് ക്ല​ബ് അം​ഗ​ങ്ങ​ളി​ൽ സി​പി​എം അ​നു​ഭാ​വി​ക​ളും സ​ജീ​വ​പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്. ന​സീ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഷ​ബീ​ർ സി​പി​എം നേ​താ​വും ത​ല​ശേ​രി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha