കൊട്ടിയൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 20 April 2021

കൊട്ടിയൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


കൊട്ടിയൂർ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലയോര പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാവിലെ 6 മുതൽ വൈകിട്ട് 7 വരെയായി നിജപ്പെടുത്തി. മെഡിക്കല്‍ ഷോപ്പുകൾ രാത്രി ഏട്ട് മണി വരെ പ്രവർത്തിക്കാം.
വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസറുകളും സാമൂഹിക അകലവും ഉറപ്പാക്കാൻ വ്യാപാരികൾക്ക് കത്ത് നൽകുവാനും, ജനങ്ങൾക്ക് അവബോധം നൽകുവാൻ മൈക്ക് അനൗൺസ്മെന്റ് നടത്തുവാനും തീരുമാനിച്ചു. വാർഡ് സാനിറ്റേഷൻ കമ്മറ്റികളുടെ നേതൃത്വത്തിൽ വീടുകളിലൂടെ ബോധവൽക്കരണം നടത്തുവാൻ തീരുമാനിച്ചു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്യണമെന്നും പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു.

ആരാധാനാലയങ്ങളില്‍ പരമാവധി 75 പേരെ മാത്രം പ്രവേശിപ്പിക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും തീരുമാനമായി.
ഇന്നലെ മാത്രം കൊട്ടിയൂർ പഞ്ചായത്തില്‍ 10 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog