കണ്ണൂരില്‍ സതീശന്‍ പാച്ചേനിയുടെ പ്രചാരണത്തിന് വേണ്ടി പാട്ട് വണ്ടി എത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

കണ്ണൂരില്‍ സതീശന്‍ പാച്ചേനിയുടെ പ്രചാരണത്തിന് വേണ്ടി പാട്ട് വണ്ടി എത്തി

കണ്ണൂര്‍ : കണ്ണൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ പാട്ട് വണ്ടി പ്രയാണമാരംഭിച്ചു.

സതീശന്‍ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് ഗാനങ്ങളും രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ വര്‍ഗീയ പ്രചരണം നടത്തുന്ന സംഘ പരിവാര്‍ സംഘടനകള്‍ക്കെതിരെയുള്ള പ്രചരണവും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തും , അഴിമതിയും കൊള്ളയും തുറന്നുകാണിക്കുന്നതുള്‍പ്പെടെയുള്ള പാട്ടുകളാണ് ഗായകര്‍ ആലപിക്കുന്നത്.

നിസാം കണ്ണൂര്‍, ദില്‍നരാജ്, കെ.ഉനൈസ് തുടങ്ങിയവരാണ് പാട്ട് വണ്ടിയിലെ പ്രമുഖ ഗായകര്‍.പതിമൂന്ന് കേന്ദ്രങ്ങളില്‍ പാട്ട് വണ്ടി പ്രയാണം നടത്തി.നാളെയും തുടര്‍ന്നുള്ള പ്രചരണ ദിവസങ്ങളിലും പാട്ട് വണ്ടി പ്രയാണം തുടരും .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog