എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ ‘കൂൾ ഓഫ് ടൈം’ വർധിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 9 April 2021

എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ ‘കൂൾ ഓഫ് ടൈം’ വർധിപ്പിച്ചു


പരീക്ഷയ്ക്കു മുൻപുള്ള ‘കൂൾ ഓഫ് ടൈം’ 5 മിനുട്ട് കൂടി വർധിപ്പിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനുള്ള കൂൾ ഓഫ് ടൈം നേരത്തെ 20 മിനുട്ടാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് 25 മിനുട്ടാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയിട്ടുള്ള ചോദ്യപേപ്പറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ അതിനു പുറത്തുനിന്നുള്ള ചോദ്യങ്ങളും ഉണ്ടാകും. ഈ വർഷം റഗുലർ ക്ലാസുകൾ നടക്കാത്തതിനാൽ ചോദ്യപേപ്പറിൽ കൂടുതൽ ഓപ്ഷൻ നൽകിയിട്ടുണ്ട്.  

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog