വീണ്ടും വില്ലനായി കൊവിഡ്; ജൂണില്‍ സ്കൂള്‍ തുറന്നേക്കില്ല, പ്ലസ് വണ്‍ പരീക്ഷയിലും അവ്യക്തത - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 11 April 2021

വീണ്ടും വില്ലനായി കൊവിഡ്; ജൂണില്‍ സ്കൂള്‍ തുറന്നേക്കില്ല, പ്ലസ് വണ്‍ പരീക്ഷയിലും അവ്യക്തതതിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ ജൂണില്‍ സ്കൂളുകള്‍ തുറക്കാനുള്ള സാധ്യത മങ്ങുന്നു. മെയ് മാസത്തിലെ രോഗപ്പകര്‍ച്ച കൂടി പരിശോധിച്ചാകും അന്തിമ തീരുമാനം. പുതിയ അധ്യയനവര്‍ഷത്തിന്‍്റെ ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തന്നെയായിരിക്കും പ്രധാന പരിഗണന. കൊവിഡ് അടുത്ത അധ്യയനവര്‍ഷത്തെ പഠനത്തെ കൂടി ബാധിക്കുമോ എന്നാണ് ആശങ്ക. സംസ്ഥാനത്ത് വീണ്ടും കുതിച്ചുയരുന്ന കൊവിഡ് വീണ്ടും പതിവ് അധ്യയനരീതികളെ ഒരിക്കല്‍ കൂടി തെറ്റിക്കാനാണ് സാധ്യത. ഈ രീതിയില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ ജൂണില്‍ സ്കൂളുകള്‍ തുറക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് കരുതുന്നത് 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog