കണ്ണൂരില്‍ അഞ്ചിടങ്ങളില്‍ യു.ഡി.എഫ് ജയിക്കുമെന്ന് കെ.സുധാകരന്‍ എം.പി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : കണ്ണൂരില്‍ കോണ്‍ഗ്രസ് ഏറ്റവും ചുരുങ്ങിയത് അഞ്ച് സീറ്റുകളില്‍ യു.ഡി.എഫ് ജയിക്കുമെന്ന് കെ.സുധാകരന്‍ എം.പി അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തിയാല്‍ മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടത്തടക്കം യു.ഡി.എഫ് ജയിക്കും തളിപ്പറമ്ബില്‍ തെരഞ്ഞെടുപ്പ് നീതി പൂര്‍വ്വകമാക്കിയാല്‍ യു.ഡി.എഫ് നേട്ടം കൊയ്യുമെന്നും സുധാകരന്‍ പറഞ്ഞു.കണ്ണൂര്‍ പ്രസ് ക്ളബില്‍ പോര്‍മുഖം 2021 തെരഞ്ഞെടുപ്പ് സംവാദപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലത്ത് അദാനി കണ്ണുരിലെത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.കെ.എസ്.ഇ.ബി കരാറില്‍ ആയിരം കോടി രൂപയാണ് അദാനിക്ക് ലാഭം കിട്ടിയത്, ഇതില്‍ നിന്നും മുഖ്യമന്ത്രിക്ക് പാരിതോഷികം കൊടുക്കാനാണ് അദാനി കണ്ണൂര്‍ വിമാനതാവളത്തിലെത്തിയതെന്നും സുധാകരന്‍ ആരോപിച്ചു.

പയ്യന്നൂരില്‍ ജ്യോത്സന്‍്റെയടുത്ത് അദ്ദേഹം പോയിട്ടില്ലെന്ന് ഞങ്ങള്‍ക്ക് വിവരമുണ്ട്. അദാനിയുടെ ബന്ധുവാണ് അവിടെ പോയത്.രാവിലെ മുതല്‍ രാത്രി വരെ അന്നേ ദിവസം അദാനിയെവിടെയെന്ന് ആര്‍ക്കുമറിയില്ല. ഏതോ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് അദാനിയുമായി മുഖ്യമന്ത്രി സന്ധിച്ചത്.ഈക്കാര്യം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഈ കാര്യത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അന്വേഷണം നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇത്രയും നുണകള്‍ പറയുന്ന ഒരു മുഖ്യമന്ത്രി പിണറായി വിജയനെപ്പോലയില്ല. ഭരണ സംവിധാനമോ ജനാധിപത്യ ക്രമങ്ങളോ പാലി എത്ത ഇന്ത്യയിലെ ചമ്ബല്‍ കള്ളന്‍മാരെ നാണിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം കഴിഞ്ഞ അഞ്ചു നാടുഭരിച്ചത് പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

എന്നാല്‍ രാപ്പകല്‍ മുഖ്യമന്ത്രിയുടെ ഐ.ടി കോര്‍ഡിനേറ്ററൊപ്പം ഓഫിസില്‍ രാപ്പകല്‍ കയറിയിറങ്ങുകയും വിദേശയാത്ര നടത്തുകയും ചെയ്ത സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.പ്രതിപക്ഷ നേതാവ് പറഞ്ഞ സ്പ്രിംഗ് ളര്‍ അഴിമതി ', കെ. ഫോണ്‍, ബൂവറി തുടങ്ങിയവയൊക്കെ ഒടുവില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു.

ഇതൊക്കെ ചെയ്തത് യു.ഡി.എഫ് മുഖ്യമന്ത്രി യാണെങ്കില്‍ പിന്നീട് ആ കസേരയില്‍ ഇരിക്കാന്‍ വിടുമായിരുന്നില്ല. കണ്ണുരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബുത്തുകളില്‍ പോലും ഇരിക്കാന്‍ അനുവദിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു.

പല അമ്മമാരെയും സഹോദരിമാരോടും ഭാര്യമാരോടും ഞാന്‍ ഉറപ്പു നല്‍കിയാണ് പ്രവര്‍ത്തകരെ പലരും വീടിന് പുറത്ത് വിടുന്നത്.ജീവിതമല്ലേ പ്രശ്നം.രാഷ്ട്രീയമൊക്കെ അതിനു ശേഷമല്ലേ വരൂവെന്നും സുധാകരന്‍ പറഞ്ഞു.കേരളത്തില്‍ കണ്ണൂര് പോലെ മറ്റെവിടെയും ഇങ്ങനെ കള്ളവോട്ട് നടക്കുന്ന ജില്ലയില്ല കള്ളവോട്ട് ചെയ്യിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്‍മാര്‍ തന്നെ ഇവിടെയുണ്ട്.

തളിപ്പറമ്ബിലും പേരാവൂരിലും വ്യക്തമായ അട്ടിമറി തന്നെയാണ് നടന്നത്. നമ്മള്‍ കവലകളിലെ കടകളില്‍ കയറി സാധനം വാങ്ങി കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കവറിലിട്ടാണ് വോട്ടുകള്‍ കൊണ്ടു പോകുന്നത്. ഉദ്യോഗസ്ഥരുടെയും എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെയും മുന്‍പില്‍ വെച്ച്‌ പരസ്യമായാണ് എണ്‍പതു വയസു കഴിഞ്ഞവരെ കൊണ്ട് വോട്ട് ചെയ്യിക്കുന്നത്.ഇവര്‍ എല്‍ .ഡി.എഫിന് വോട്ടു ചെയ്തില്ലെങ്കില്‍ വഴിയരികില്‍ വെച്ചു നശിപ്പിക്കുകയാണെന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

കള്ളവോട്ടു നടക്കുന്ന ബൂത്തുകളില്‍ വെബ്കാമറകള്‍ സ്ഥാപിക്കുമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ പറഞ്ഞിട്ടുണ്ടെന്നും ആരോപണ വിധേയരായ ആളുകളുടെ കള്ളവോട്ടുകള്‍ പരിശോധിക്കാന്‍ വെബ്ക്യാമറകളിലെ ഹാര്‍ഡ് ഡിസ്കുകള്‍ പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു ' എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഞങ്ങള്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തിട്ടില്ല'അതിനാല്‍ ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha