വീടിനു പിറകിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നട്ടു വളർത്തിയ 71 കഞ്ചാവ് ചെടികൾ കണ്ടെടുത്ത് തലശ്ശേരി പൂക്കോം സ്വദേശി അരവിന്ദാക്ഷൻ. എം എന്നയാൾക്കെതിരെ കേസ്സെടുത്തു. വീടിനു പുറകിലെ പച്ചക്കറി തോട്ടത്തിന്റെ നടുവിലാണ് ഇയാൾ കഞ്ചാവ് തോട്ടം നട്ടു വളർത്തി പരിപാലിച്ചു പോന്നത്.6cm മുതൽ 3മീറ്റർ വരെ നീളമുള്ള ചെറുതും വലുതുമായ 71കഞ്ചാവ് ചെടികളാണ് പിടികൂടിയത്.2ആഴ്ച മുതൽ 6 മാസം വരെ പ്രായമുള്ള കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്. പ്രിവൻ്റീവ് ഓഫീസർ സുധീർ.വി, എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗം ജലീഷ്.പി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം ശജേഷ്. സി. കെ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ്. വി. എൻ, സജിത്ത്. പി. ടി. എക്സൈസ് ഡ്രൈവർ ഷംജിത്ത്.കെ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha