കണ്ണൂർ പരിയാരത്ത് കോണ്‍ട്രാക്ടർക്ക് വെട്ടേറ്റു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 19 April 2021

കണ്ണൂർ പരിയാരത്ത് കോണ്‍ട്രാക്ടർക്ക് വെട്ടേറ്റു


കണ്ണൂർ പരിയാരത്ത് കോണ്‍ട്രാക്ടർക്ക് വെട്ടേറ്റു. കാറിലെത്തിയ രണ്ടംഗ സംഘമാണ് കോണ്‍ട്രാക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചത് . അതിയടത്തെ എഞ്ചിനീയറും കരാറുകാരനുമായ പി.വി.സുരേഷ്ബാബുവിനൊണ്(52) വെട്ടേറ്റത്.

ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്. വീട്ടുവരാന്തയില്‍ ഇരിക്കുകയായിരുന്ന സുരേഷ്ബാബുവിനെ വെള്ള മാരുതി കാറിലെത്തിയവരാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

കാലുകള്‍ക്ക് ഗുരുതരമായി വെട്ടേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു.

പരിയാരം സി ഐ എം.ജെ.ജിജോയുടെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണമാരംഭിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായും അക്രമികള്‍ എത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog