കുറച്ചുകാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതുമാത്രമാണ് അതിലുള്ളത്. കോൺഗ്രസ് സ്ഥാനാർഥികളും വേണ്ടപ്പെട്ടവരുമാണ് ഇരട്ടവോട്ടിൽ ഉൾപ്പെട്ടിട്ടുളളത്. ഈക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷനും കോടതിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്്.ഇരട്ടവോട്ട് ചെയ്യണമെന്ന് ആരും പറയുന്നുമില്ല. കാര്യങ്ങൾ സുതാര്യമായി നടത്താൻ ക്രമീകരണം ഉണ്ടാക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂർ: ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വെബ്സൈറ്റിൽ നൽകിയത് എന്തോ മഹാകാര്യം പോലെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഇതിൽ പുതിയതൊന്നൂം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഇരട്ടവോട്ടുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു