ഉളിക്കലിൽ കണ്ടെയ്‌ൻമെൻറ് സോണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 20 April 2021

ഉളിക്കലിൽ കണ്ടെയ്‌ൻമെൻറ് സോണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും


ഇരിട്ടി : ഉളിക്കലിൽ കണ്ടയ്ൻമെൻറ് സോണിൽ ഉൾപ്പെടുന്ന വ്യാപാരസ്ഥാപനങ്ങൾ ഏഴ് ദിവസം അടച്ചിടാൻ തീരുമാനം. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ തിങ്കളാഴ്ച ചേർന്ന കൊവിഡ് 19 സുരക്ഷാ സമിതിയുടെ യോഗത്തിന്റേതാണ് തീരുമാനം. 
മറ്റ് തീരുമാനങ്ങൾ. പോസിറ്റീവ് കേസുകൾ ഉള്ള വീടിന്റെ 100 മീറ്റർ ചുറ്റളവിൽ മൈക്രോ കണ്ടയിൻമെന്റ് സോണാക്കി മാറ്റി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കണ്ടൈൻമെന്റ് സോണിൽ വരുന്ന പ്രദേശത്തെ ആരാധനാലയങ്ങളിൽ യാതൊരുവിധ പൊതു ചടങ്ങുകളും കൂടിച്ചേരലുകളും അനുവദിക്കുകയില്ല. പഞ്ചായത്ത് പ്രദേശത്തെ ടൗണുകളും വ്യാപാര സ്ഥാപനങ്ങളും അടിയന്തരമായി അണുനശികരണം നടത്തും. പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങൾ രാത്രി 8 മണിക്കും ഹോട്ടലുകൾ 9 മണിക്കും അടക്കും. പ്രദേശത്തെ മതാധികാരികളുമായി ചർച്ച ചെയ്ത് ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ ക്രമീകരിക്കുന്നതിനും തീരുമാനിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog