ഇരിക്കൂർ മാമാനിക്കുന്ന് - സിദ്ദീഖ് നഗർ പാതയോരം മാലിന്യക്കൂമ്പാരമായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 29 April 2021

ഇരിക്കൂർ മാമാനിക്കുന്ന് - സിദ്ദീഖ് നഗർ പാതയോരം മാലിന്യക്കൂമ്പാരമായിഇരിക്കൂർ : ഇരിക്കൂർ  മാമാനിക്കുന്ന് - സിദ്ദീഖ് നഗർ റോഡിന്റെ ഇരുവശവും  മാലിന്യങ്ങൾ കൊണ്ട് യാത്ര ദുസ്സഹമായി.

 റോഡിന്റെ ഇരുവശത്തും  സമീപപ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് ഇവിടെ പതിവ് കാഴ്ചയായി.   വൈകുന്നേരം ആറുമണിക്ക് ശേഷം  കാട്ടു പന്നികളുടെയും  തെരുവുനായകളുടെയും വിഹാര കേന്ദ്രമാണിവിടം.. രാത്രി ഈ പ്രദേശത്തിലൂടെ യാത്ര ചെയ്യുകയെന്നത്  ഏറെ അപകടരമായ അവസ്ഥയിലാണ്.  തെരുവുനായകളുടെ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. രാത്രിയായി കഴിഞ്ഞാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും വർദ്ധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

 കൊവിഡ് 19 രണ്ടാംഘട്ട വ്യാപനത്തിൽ 
 ഇരിക്കൂർ പഞ്ചായത്തിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡായ  നാലാം വാർഡും മൂന്നാം വാർഡും അതിർത്തി പങ്കിടുന്നതാണ് ഈ റോഡ്.
 പഞ്ചായത്തിന് കീഴിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ  ഈ പ്രദേശത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുവാനോ മാലിന്യ നിക്ഷേപത്തിന് ശാസ്ത്രീയമായ പരിഹാരം കാണുവാനോ അധികൃതർ തയ്യാറാവുന്നില്ലന്ന്  നാട്ടുകാർ പരാതിപ്പെടുന്നു 

 പ്രദേശത്ത് തെരുവുവിളക്കുകൾ, സി.സി.ടി.വി ക്യാമറ,  മുന്നറിയിപ്പ് ബോർഡ് എന്നിവ ഉടൻ സ്ഥാപിച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ
നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരേണ്ടതുണ്ട്. 

 ഈ വിഷയത്തിൽ മെല്ലെപ്പോക്ക് നയമാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെങ്കിൽ വലിയ ദുരന്തത്തിന് നാട് സാക്ഷിയാകേണ്ടി വരും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog