ശുചീകരണ പ്രവർത്തകർക്ക് ലഘുഭക്ഷണമൊരുക്കി ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻമാതൃകയായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 21 April 2021

ശുചീകരണ പ്രവർത്തകർക്ക് ലഘുഭക്ഷണമൊരുക്കി ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻമാതൃകയായി


ഇരിട്ടി: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായ നൂറുകണക്കിനാളുകൾക്ക് ലഘുഭക്ഷണങ്ങൾ നൽകി ഇരിട്ടി ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ മാതൃകയായി

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ കൂളിചെമ്പ്ര മുതൽ ഇരിട്ടി ടൗൺ വരെയുള്ള പത്തു കേന്ദ്രങ്ങളിലായി നടത്തിയ ബഹുജന ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായവർക്ക് കുടിവെള്ളവും ചായയും ലഘു ഭക്ഷണങ്ങളുമൊരുക്കിേ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ പ്രവർത്തകരും മാതൃകയായത് പയഞ്ചേരിമുക്ക്, ഇരിട്ടി പഴയ ബസ് സ്റ്റാൻ്റ് എന്നി കേന്ദ്രങ്ങളിലൊരുക്കിയ ലഘുഭക്ഷണ വിതരണത്തിന് നേതാക്കളായ എഴുത്തൻ രാമകൃഷ്ണൻ, ജാഫർ തൗഫീക്ക്, ശ്രീജിത്ത് നിർമ്മല, പുഷ്പൻ അന്നപൂർണ്ണ, എന്നിവർ നേതൃത്വം നൽകി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog