കൊട്ടിയൂർ പഞ്ചായത്ത് പൂർണമായും നാളെ മുതൽ അടച്ചിടും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൊട്ടിയൂർ പഞ്ചായത്തിലെ മുഴുവൻ ടൗണുകളും നാളെ (30-04-2021) മുതൽ 5 ദിവസത്തേക്ക് അടച്ചിടാൻ സേഫ്റ്റി കമ്മിറ്റി തീരുമാനം. ഇന്ന് ഓൺലൈനായി ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അവശ്യ വസ്തുക്കൾ വിൽക്കുന്ന (അനാദി, പച്ചക്കറി, മത്സ്യം, മാംസം, മിൽമ ബൂത്ത്‌) സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവർത്തനാനുമതിയുണ്ടാകൂ. ഇവയുടെ പ്രവൃത്തി സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായി പുന:ക്രമീകരിച്ചു.

മാസ്ക്ക് കൃത്യമായി ധരിക്കാത്തവരുടെയും, ക്വാറന്റൈൻ ലംഘിക്കുന്നവരുടെയും, അനാവശ്യമായി ടൗണിൽ കറങ്ങി നടക്കുന്നവരുടെയും പേരിൽ കർശന നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അഭ്യർത്ഥിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha