അധികാര ദുര്‍വിനിയോഗം; കെ.ടി ജലീല്‍ ഹൈക്കോടതിയിലേക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 10 April 2021

അധികാര ദുര്‍വിനിയോഗം; കെ.ടി ജലീല്‍ ഹൈക്കോടതിയിലേക്ക്തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയിലേക്ക്. മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെയാണ് കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ജലീലിന്റെ നീക്കം. തല്‍ക്കാലം രാജിവയ്ക്കേണ്ടതില്ലെന്നാണ് ജലീലിന്റെ തീരുമാനം. ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍ വിശദീകരണം ഇന്നുണ്ടായേക്കും

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ചികില്‍സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമ മന്ത്രി എ. കെ ബാലന്‍ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog