രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടാകാം, എന്നാല്‍ ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 April 2021

രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടാകാം, എന്നാല്‍ ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ അവരുമായുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. അവരെല്ലാം എന്റെ സഹോദരി സഹോദരന്‍മാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ തുടരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മാനന്തവാടിയില്‍ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.എല്‍ഡിഎഫ് സര്‍ക്കാറിന് അവസരം ലഭിച്ചിട്ടും വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ആശയ പോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുഡിഎഫ് വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാകുമെന്നും രാഹുല്‍ പറഞ്ഞു. ആശയപരമായ സംവാദങ്ങള്‍ക്കാണ് എന്നും പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog