മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

കൊവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. ഇന്നലെ രാത്രിയിലെ പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മകള്‍ വീണ, മരുമകന്‍ അഡ്വ. പി എ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് എംപി ശ്രീജയന്റെ നേതൃത്വത്തിലുള്ള ഏഴംഗ മെഡിക്കല്‍ ബോര്‍ഡാണ് മുഖ്യമന്ത്രിയുടെ ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്. ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഇന്നു രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha