പ്രചാരണ പ്രവര്‍ത്തനങ്ങളെല്ലാം ഒറ്റക്ക്‌ നടത്തി സി.ബാലകൃഷ്‌ണന്‍ യാദവ്‌ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

പ്രചാരണ പ്രവര്‍ത്തനങ്ങളെല്ലാം ഒറ്റക്ക്‌ നടത്തി സി.ബാലകൃഷ്‌ണന്‍ യാദവ്‌

തളിപ്പറമ്ബ്‌: ഫുട്‌ബോള്‍ അടയാളത്തില്‍ മല്‍സരിക്കുന്ന സി.ബാലകൃഷ്‌ണന്‍ യാദവിന്‌ വോട്ടു ചെയ്‌ത് വിജയിപ്പിക്കൂഅനൗണ്‍സ്‌മെന്റ്‌ നടത്തുന്നത്‌ മറ്റാരുമല്ല, സ്‌ഥാനാര്‍ത്ഥി ബാലകൃഷ്‌ണന്‍ യാദവ്‌ തന്നെ. എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളും ഒറ്റക്ക്‌ ഏറ്റെടുത്ത്‌ തളിപ്പറമ്ബ്‌ നിയമസഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മല്‍സരിക്കുന്ന ഇദ്ദേഹം മറ്റ്‌ സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ മാതൃകയായി മാറിയിരിക്കയാണ്‌. ബാലകൃഷ്‌ണന്‍ യാദവിന്റെ പ്രധാന മുദ്രാവാക്യം അഴിമതിരഹിത തളിപ്പറമ്ബ്‌അക്രമരഹിത തളിപ്പറമ്ബ്‌ എന്നതാണ്‌. ഈ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ അദ്ദേഹം തിരഞ്ഞെടുപ്പ്‌ രംഗത്തേക്ക്‌ കടന്നു വരുന്നത്‌.
സ്വാതന്ത്ര്യം കിട്ടി 73 വര്‍ഷം കഴിഞ്ഞുവെങ്കിലുംകേരളത്തിനു വേണ്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ നമുക്ക്‌ ഉല്‌പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‌ക്കുന്നു.ഇതുവരെ ഭരിച്ചവരൊന്നും ഇതിനു ഉത്തരവാദി അല്ലെന്നു കരുതാം. എന്നാല്‍ ഒരു ഉത്തരവാദിയെ കണ്ടു പിടിച്ചേ മതിയാവൂ! ലക്ഷക്കണക്കിന്‌ ഏക്കര്‍ നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്നു. ആരാണിതിനുത്തരവാദി?മുമ്ബു ഭരിച്ചവരൊന്നുമല്ലെന്നു നമുക്ക്‌ വാദിക്കാം.പക്ഷെ ഒരുത്തരവാദിയെ കണ്ടുപിടിച്ചേ മതിയാവൂആരാണയാള്‍? ഭക്ഷ്യധാന്യോത്‌പാദനത്തില്‍ സംഭവിച്ചതെന്ത്‌? വിദ്യാഭ്യാസ രംഗത്ത്‌ ഒന്നാം സ്‌ഥാനം, ആരോഗ്യ രംഗത്ത്‌ ഒന്നാം, സാക്ഷരതയില്‍ ഒന്നാം സ്‌ഥാനം,....ഇങ്ങനെയിങ്ങനെ പല ഒന്നാം സ്‌ഥാനങ്ങള്‍ വഹിക്കുമ്ബോള്‍ ഭക്ഷ്യധാന്യോതപ്പാദനത്തിലും നമ്മള്‍ ഒന്നാം സ്‌ഥാനത്ത്‌ മുന്നില്‍ വരേണ്ടതാണ്‌. ഈ വിഷയം സമൂഹത്തിന്റെ ഹൃദയമാക്കി മാറ്റുന്നതിനാണ്‌ മല്‍സര രംഗത്ത്‌ വന്നതെന്നും ഇദ്ദേഹം പറയുന്നു.
നോമിനേഷന്‍ കൊടുക്കാനും പ്രചാരണം നടത്താനും ഒന്നുംതന്നെ ഇദ്ദേഹം മാറ്റാരുടെയും സഹായം തേടിയിട്ടില്ല. ഒരു ജീപ്പ്‌ വാടകക്ക്‌ എടുത്ത്‌ മണ്ഡലത്തിലെ ഏഴ്‌ പഞ്ചായത്തുകളിലും രണ്ട്‌ നഗരസഭകളിലും സ്വയം അനൗണ്‍സ്‌മെന്റ്‌ നടത്തി എനിക്ക്‌ വോട്ട്‌ ചെയ്‌ത് വിജയിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയാണ്‌ യാദവ്‌. തന്റെ പെന്‍ഷന്‍ വരുമാനത്തില്‍ നിന്നുള്ള പണം മാത്രമാണ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹൈസ്‌കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം ജില്ലാ വിദ്യാഭ്യാസ ഓഫീസറായി 2017 മാര്‍ച്ചില്‍ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്നാണ്‌ വിരമിച്ചത്‌.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി പെരുമ്ബാവൂര്‍,തളിപ്പറമ്ബ്‌ സൗത്ത്‌, മാടായി എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ പാലക്കുഴ, കണ്ണൂര്‍ ജില്ലയിലെ തിരുമേനി, വയക്കര, ശ്രീപുരം, പയ്ാമ്ബലയ ,പട്ടുവം, ടാഗോര്‍ വിദ്യാനികേതന്‍ എന്നീ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളില്‍ ഹെഡ്‌ മാസ്‌റ്റര്‍ ആയും മികച്ച പ്രവര്‍ത്തനം നടത്തി.
2015 ലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ റിട്ടേണിങ്ങ്‌ ഓഫീസറായി ജോലി ചെയ്യുകയും സംസ്‌ഥാന ഇലക്ഷന്‍ കമ്മീഷണറുടെ പ്രശംസക്ക്‌ അര്‍ഹനാവുകയും ചെയ്‌തിട്ടുണ്ട്‌.
പടപ്പേങ്ങാട്‌ സ്വദേശിയായ ബാലകൃഷ്‌ണന്‍ യാദവ്‌ തൃച്ചംബരത്താണ്‌ താമസം. തഴിഞ്ഞ വര്‍ഷം നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ നേതാജി വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി മല്‍സരിച്ചിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog