തലശേരിയില്‍ തലപുകഞ്ഞ്‌ വോട്ടര്‍മാര്‍
കണ്ണൂരാൻ വാർത്ത
തലശേരി : തെരഞ്ഞെടുപ്പ്‌ ദിനം അടുത്തുവരുമ്പോഴും തലശ്ശേരിയില്‍ കണക്കുകൂട്ടലുകളിലാണ്‌ മുന്നണികള്‍. പത്രിക തള്ളിയതിനാല്‍ മത്സരത്തില്‍ നിന്ന്‌ എന്‍.ഡി.എയുടെ മുന്‍ നിശ്‌ചയിച്ച സ്‌ഥാനാര്‍ഥി പുറത്തായതോടെ തങ്ങളുടെ വോട്ട്‌ വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്‌ ഇടത്‌, വലത്‌ മുന്നണികള്‍. സ്വതന്ത്ര സ്‌ഥാനാര്‍ഥിക്ക്‌ എന്‍.ഡി.എ. കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചെങ്കിലും അണികള്‍ എത്രത്തോളം അത്‌ ഉള്‍ക്കൊള്ളുമെന്ന കാര്യത്തില്‍ ബി.ജെ.പി. നേതൃത്വത്തിനു വ്യക്‌തതയില്ല.കഴിഞ്ഞ കാലങ്ങളില്‍ എന്‍.ഡി.എയ്‌ക്ക്‌ ലഭിച്ച വോട്ടുകള്‍ ഇക്കുറി ആര്‍ക്ക്‌ ലഭിക്കുമെന്നതാണ്‌ മണ്ഡലത്തില്‍ ഉയരുന്ന പ്രധാന ചോദ്യം. 20,000ത്തിന്‌ മുകളില്‍ വോട്ട്‌ മണ്ഡലത്തില്‍ എന്‍.ഡി.എയ്‌ക്കുണ്ടെന്നാണു കണക്ക്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി 20,125 വോട്ട്‌ നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 20,249 വോട്ട്‌ നേടിയ എന്‍.ഡി.എയ്‌ക്ക്‌ എട്ട്‌ കൗണ്‍സിലര്‍മാരുമുണ്ട്‌. ബി.ജെ.പി സ്‌ഥാനാര്‍ഥി ഇല്ലാത്ത മത്സരം മണ്ഡലത്തിലെ പേരാട്ട ചൂട്‌ വര്‍ധിപ്പിച്ചിട്ടുണ്ട്‌. ഇടതുപക്ഷത്തിന്‌ ശക്‌തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ സിറ്റിങ്‌ എം.എല്‍.എ: അഡ്വ.എ.എന്‍. ഷംസീറിന്‌ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കിട്ടുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും ആശങ്കയാണ്‌. അടിയൊഴുക്കുകളെ തടയാന്‍ സി.പി.എം ജാഗ്രതയിലാണ്‌. മണ്ഡലത്തില്‍ താന്‍ നടത്തിയ 1,200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ്‌ ഷംസീര്‍ പറയുന്നത്‌. തലശേരി മണ്ഡലത്തിലെ അന്‍പതു ശതമാനത്തിലധികം പേര്‍ എല്‍.ഡി.എഫിനു വോട്ടു ചെയ്യുന്നവരാണെന്നും ബി.ജെ.പി. വോട്ടുകള്‍ മുഴുവനായി യു.ഡി.എഫിന്‌ ചെയ്‌താലും എല്‍.ഡി.എഫ്‌. ജയിക്കുമെന്നും ഷംസീര്‍ ചുണ്ടിക്കാട്ടുന്നു. അതേ സമയം, ഷംസീറിന്റെ ചില നിലപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ ശത്രുക്കളെ സൃഷ്‌ടിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമോ എന്ന ആശങ്ക സി.പി.എമ്മിനുണ്ട്‌.കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായ എം.പി. അരവിന്ദാക്ഷന്റെ പൊതുസ്വീകാര്യതയാണ്‌ യു.ഡി.എഫിന്‌ അനുകൂലമായ ഘടകം. മണ്ഡലത്തില്‍ ഏറെ വേരുകളുള്ള എം.പി. അരവിന്ദാക്ഷന്‍ മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ്‌.
ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ സി.പി.എം. പ്രാദേശിക നേതാവ്‌ സി.ഒ.ടി. നസീറിനാണ്‌ നിലവില്‍ എന്‍.ഡി.എ. പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിച്ച നസീറിനെതിരേ വധശ്രമമുണ്ടായിരുന്നു. എ.എന്‍. ഷംസീറാണ്‌ അക്രമത്തിന്‌ പിന്നിലെന്ന്‌ ആരോപിച്ച്‌ നസീര്‍ രംഗത്തെത്തി. അക്രമരാഷ്‌ട്രീയത്തിനെതിരേ വോട്ടഭ്യര്‍ഥിക്കുന്ന നസീര്‍ സി.പി.എമ്മില്‍നിന്നു തനിക്ക്‌ അനുകൂലമായി വോട്ടു ചോര്‍ച്ചയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസിനെയാണ്‌ ബി.ജെ.പി. മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയായി നിശ്‌ചയിച്ചിരുന്നത്‌. പത്രികയ്‌ക്കൊപ്പം നല്‍കേണ്ട രേഖകളില്‍ പാര്‍ട്ടി അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാല്‍ ഹരിദാസിന്റെ പത്രിക തള്ളി. ഈ വീഴ്‌ചയില്‍ കണ്ണൂര്‍ ജില്ലയിലാക ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക്‌ അമര്‍ഷമുണ്ട്‌.കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായ എം.പി. അരവിന്ദാക്ഷന്റെ പൊതുസ്വീകാര്യതയാണ്‌ യു.ഡി.എഫിന്‌ അനുകൂലമായ ഘടകം. മണ്ഡലത്തില്‍ ഏറെ വേരുകളുള്ള എം.പി. അരവിന്ദാക്ഷന്‍ മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ്‌.
ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ സി.പി.എം. പ്രാദേശിക നേതാവ്‌ സി.ഒ.ടി. നസീറിനാണ്‌ നിലവില്‍ എന്‍.ഡി.എ. പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിച്ച നസീറിനെതിരേ വധശ്രമമുണ്ടായിരുന്നു. എ.എന്‍. ഷംസീറാണ്‌ അക്രമത്തിന്‌ പിന്നിലെന്ന്‌ ആരോപിച്ച്‌ നസീര്‍ രംഗത്തെത്തി. അക്രമരാഷ്‌ട്രീയത്തിനെതിരേ വോട്ടഭ്യര്‍ഥിക്കുന്ന നസീര്‍ സി.പി.എമ്മില്‍നിന്നു തനിക്ക്‌ അനുകൂലമായി വോട്ടു ചോര്‍ച്ചയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത