ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകർ; കണ്ടാൽ തിരിച്ചറിയാമെന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 7 April 2021

ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകർ; കണ്ടാൽ തിരിച്ചറിയാമെന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ 

കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സഹോദരൻ മുഹ്‌സിൻ. കൊലപാതകത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് മുഹ്‌സിൻ.

ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരാണ്. മുഹ്‌സിൻ ആണോ എന്ന് ചോദിച്ച ശേഷമാണ് വെട്ടിയത്. അവരെ കണ്ടാൽ തിരിച്ചറിയും. തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തിൽ നടന്ന പ്രശ്‌നങ്ങളിൽ തനിക്ക് പങ്കില്ലെന്നും മുഹ്‌സിൻ പറഞ്ഞു.

ഇന്നലെയാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു. മുഹ്‌സിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog