ഇ പി ജയരാജൻ്റെ മകൻ്റെ റിസോർട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മമ്പറം ദിവാകരനെതിരെ പോസ്റ്റർ. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 29 April 2021

ഇ പി ജയരാജൻ്റെ മകൻ്റെ റിസോർട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മമ്പറം ദിവാകരനെതിരെ പോസ്റ്റർ.


ഇ.പി ജയരാജൻറെ മകൻ്റെ ആഡംബര റിസോർട്ടിൽ മമ്പറം ദിവാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് പോസ്റ്റർ. കണ്ണൂർ ഡിസിസി ഓഫീസിന്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമതിലിലും സ്റ്റേഡിയം കോർണറിലുമാ ണ് പോസ്റ്റർ പതിച്ചത്.കഴിഞ്ഞ ദിവസമാണ് മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജൻ്റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ട് ഉദ്ഘാടനം ചെയ്തത്. മൊറാഴയിലെ ഉടുപ്പ കുന്ന് ഇടിച്ച് നിരത്തിയാണ് റിസോർട്ട് നിർമ്മിക്കുന്നതെന്ന് കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമ്മാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. വിവാദ റിസോർട്ടിൻ്റെ ഉദ്ഘാടന ചടങ്ങിൽ മമ്പറം ദിവാകരൻ പങ്കെടുത്തതിനെതിരെയാണ് വിമർശനമുയരുന്നത്. കോൺഗ്രസിൽ കെ.സുധാകരൻ്റെ സ്ഥിരം വിമർശകനാണ് മമ്പറം ദിവാകരൻ.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog