ആവേശക്കടലില്‍ മലയോരം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

ആവേശക്കടലില്‍ മലയോരം

ഇരിട്ടി/ആലക്കോട്: തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മലയോര നഗരങ്ങളായ ഇരിട്ടിയിലും ആലക്കോട്ടുമെത്തിയത് പ്രവര്‍ത്തകരിലും മലയോര ജനതയിലും ആവേശമുയര്‍ത്തി. രാഹുലിനെ കാണുവാന്‍ മലയോര ജനത ഒഴുകിയെത്തുകതന്നെയായിരുന്നു.

ഇരിക്കൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സജീവ്‌ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മലയോര കുടിയേറ്റകേന്ദ്രമായ ആലക്കോട്ട് എത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് മുന്‍ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വരവേറ്റത് വന്‍ ജനസഞ്ചയം.
അരങ്ങം ശ്രീമഹാദേവക്ഷേത്ര മൈതാനത്ത് പ്രത്യേകം തയാറാക്കിയ സ്റ്റേജില്‍ വൈകുന്നേരം 4.20 ന് എത്തിച്ചേര്‍ന്ന രാഹുല്‍ഗാന്ധി പ്രസംഗം ആരംഭിച്ചതു തന്നെ ഇടതുപക്ഷത്തെക്കുറിച്ച്‌ എനിക്ക് സംസാരിച്ചു സമയം കളയാനില്ല എന്ന് പറഞ്ഞുകൊണ്ടാണ്.

മൂന്ന് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്‌ കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്ഐക്യത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗത്തിലൂടെ യു.ഡി.എഫ് മുന്നോട്ടുനീങ്ങുമ്ബോള്‍ മറ്റ് രണ്ടു മുന്നണികളും രാജ്യത്ത് അക്രമവും വിഘടനവാദവും വളര്‍ത്തുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെയും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മറ്റു പാര്‍ട്ടികളുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഇവരുടെ അക്രമത്തില്‍ മരണമടഞ്ഞത്.
നമ്മുടെ നാട്ടിലെ ദാരിദ്രവും തൊഴിലില്ലായ്മയും സാമ്ബത്തിക പിന്നോക്കാവസ്ഥയും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ന്യായ് പദ്ധതി യു.ഡി.എഫ് അധികാരത്തിലെത്തുന്നതോടെ കേരളത്തില്‍ നടപ്പിലാക്കുകയാണ്. നാടിന്റെ സമ്ബദ്ഘടനയില്‍ വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ ഉണ്ടാകുവാന്‍പോകുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ 55 ശതമാനംപേരും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. അവരിലൂടെ ഭാവികേരളത്തിന്റെ അടിത്തറ പണിയാന്‍ നിങ്ങള്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പരിഭാഷകനായത്. തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, തളിപ്പറമ്ബ്, ഇരിക്കൂര്‍ എന്നീ മണ്ഡലങ്ങളിലെ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളും നേതാക്കളും വേദിയില്‍ അണിനിരന്നു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇരിട്ടിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ ഒരു നോക്ക് കാണുവാന്‍ മലയോര ജനത ഒന്നാകെയെത്തിയതോടെ പട്ടണം ആവേശക്കടലായി മാറി. രാവിലെ മുതല്‍ തന്നെ രാഹുലിനെ വരവേല്‍ക്കാന്‍ ഇരിട്ടി ഒരുങ്ങിയിരുന്നു. നേരത്തെ ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി പട്ടണത്തില്‍ രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ചു വിളംബര ജാഥ നടന്നു. ഉച്ചയോടെ കേന്ദ്രസേന ഇരിട്ടി പട്ടണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഉച്ചയ്ക്ക് 2.45 ന് മഹാത്മ ഗാന്ധി കോളേജ് ഗ്രൗണ്ടില്‍ ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയെ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ നഗരത്തില്‍ എത്തിച്ചു. റോഡിന്റെ ഇരുഭാഗങ്ങളിലും തിങ്ങിനിറഞ്ഞ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ളവരെ രാഹുല്‍ ഗാന്ധി അഭിവാദ്യം ചെയ്തു. ഇരിട്ടിയിലെ പരിപാടിക്കുശേഷമാണ് രാഹുല്‍ഗാന്ധി ആലക്കോട്ടേക്ക് പോയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog