കൊതുക് ശല്യത്തിൽ മോക്ഷം ഇല്ലാതെ ന്യു മാഹി പ്രദേശം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 17 April 2021

കൊതുക് ശല്യത്തിൽ മോക്ഷം ഇല്ലാതെ ന്യു മാഹി പ്രദേശം


ന്യൂമാഹി:ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടി,മങ്ങാട്, ചൊക്ലി പഞ്ചായത്തിലെ കവിയൂർ പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കൊതുകുശല്യത്തെ തുടർന്ന് നാട്ടുകാർ ആശങ്കയിൽ.

ഒരാഴ്ചയോളമായി ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അസ ഹനീയമായ കൊതുകുശല്യത്തിന്റെ ഭീഷണിയിലാണ് പ്രദേശവാസികൾ. പകൽസമയത്തുൾപ്പെടെയുള്ള കൊതുകുശല്യം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ദേശീയപാത ബൈപാസിന് സമീപം താമസിക്കുന്ന വീട്ടുകാരാ ണ് കൊതുകുശല്യം കാരണം കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പകൽസമയത്തുപോലും കൊതുകുതിരി കത്തിക്കേണ്ട സാഹചര്യമാണെന്നും പ്രദേശവാസികൾ പറയുന്നു.

തലശ്ശേരി-മാഹി ദേശീയപാത ബൈപാസിന്റെ ഇരുവശത്തുമായി ഏക്കറോളം വയൽ ഭൂമി സ്വകാര്യവ്യക്തികൾ അനധികൃതമായി നികത്തിയിരുന്നു. മിച്ചമുള്ള വയൽഭൂമിയിൽ അഴുക്കുവെള്ളം കെ ട്ടിക്കിടക്കുന്നതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും വിധം കൊ തുകുകൾ പെരുകാൻ ഇടയാക്കുന്നതെന്നാണ് നിഗമനം. ഇക്കാര്യം അധികൃതർ പരിശോധിക്കണം. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ യുള്ള അധികൃതർ അതി ജാഗ്രത കാട്ടിയില്ലെങ്കിൽ പ്രദേശം പകർച്ച വ്യാധിയുടെ പിടിയിലാവുമെന്ന ആശങ്കയിലാണ് ജനങ്ങൾ. മങ്ങാട് തോടുൾപ്പെടെയുള്ളവ നികത്തിയതാണ് അഴുക്കുവെള്ളം കെട്ടിക്കി ടക്കാൻ ഇടയാക്കിയത്. ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അഭ്യർഥിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog