ഇരിട്ടി:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ ഏപ്രില്‍ മൂന്ന് ,നാല് തീയതികളില്‍ നടക്കും. ഇതിന്റെ ഭാഗമായി ഇരിട്ടി ഇര്‍ഷാദുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് പരീക്ഷാ ചോദ്യ പേപ്പര്‍ വിതരണം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പൊതുപരീക്ഷ സംഘടിപ്പിക്കുന്നത്.ചോദ്യ പേപ്പര്‍ വിതരണം സൂപ്രണ്ട് അബ്ദുല്‍ സലാം ദാരിമി ഉദ്ഘാടനം ചെയ്തു.ഉമര്‍ മുക്താര്‍ ഹുദവി, കെ എസ് അലി മൗലവി, കെ പി നൗഷാദ് മുസ്ലിയാര്, പി സി എം ബഷീര്‍ മൗലവി, മുഹമ്മദലി ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു