തൃശൂര്‍ പൂരത്തിനിടെ മരംവീണ് ഒരു മരണം; നിരവധി പേര്‍ക്കു പരിക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 24 April 2021

തൃശൂര്‍ പൂരത്തിനിടെ മരംവീണ് ഒരു മരണം; നിരവധി പേര്‍ക്കു പരിക്ക്തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആല്‍ മരം പൊട്ടിവീണ് ഒരാള്‍ മരിച്ചു. 25ഓളം പേര്‍ക്കു പരിക്ക്. വെള്ളിയാഴ്ച രാത്രി 12ഓടെ ബ്രഹ്മസ്വം മഠത്തിനു സമീപമാണ് അപകടം. തിരുവമ്പാടി ആഘോഷ ദേവസ്വം കമ്മിറ്റി അംഗമായ രമേശന്‍ എന്നയാള്‍ മരണപ്പെട്ടതായി പോലിസും തിരുവമ്പാടി ആഘോഷ കമ്മിറ്റിഅംഗവും സ്വകാര്യ ചാനലിനോട് പറഞ്ഞു. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ പഞ്ചവാദ്യക്കാര്‍ക്കു മുകളിലേക്കാണ് മരം പൊട്ടിവീണത്.
തിരുവമ്പാടി ദേവസ്വത്തിന്റെ വാദ്യക്കാര്‍ക്കു മേല്‍ ആല്‍മരത്തിന്റെ കൊമ്പ് പൊട്ടിവീഴുകയായിരുന്നു.  പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരം പൊട്ടിവീണതിനെ തുടര്‍ന്ന് വൈദ്യുതി നിലച്ചിരുന്നു. പോലിസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂറോളം പ്രയത്‌നിച്ചാണ് ആല്‍മരം മുറിച്ചുമാറ്റിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കുറഞ്ഞതിനാലാണ് വന്‍ അപകടം ഒഴിവായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog