വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച്​ മുഖ്യമന്ത്രി
കണ്ണൂരാൻ വാർത്ത
കണ്ണൂർ: വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച്​ ​മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ്​ സർക്കാറിന്‍റെ പ്രവർത്തനം ഈ സർക്കാറിന്‍റെ പ്രവർത്തനവുമായി താരതമ്യം ചെയ്യാൻ ധൈര്യമുണ്ടോ​െയന്ന്​ പിണറായി ചോദിച്ചു.
ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ്​ ചർച്ചക്ക്​ തയാറാണോ ?. വികസനത്തിന്‍റെ കാര്യത്തിൽ യു.ഡി.എഫ്​, എൽ.ഡി.എഫ്​ സർക്കാറുകളെ വിലയിരുത്താൻ പ്രതിപക്ഷ നേതാവ്​​ തയാറുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു. തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ  വികസനവും ക്ഷേമപ്രവർത്തനങ്ങളും ചർച്ചയാക്കുകയാണ്​ പിണറായി.അതേസമയം, എൽ.ഡി.എഫ്​ സർക്കാറിന്‍റെ അഴിമതികളും  ഇരട്ടവോട്ടുമാണ്​​ പ്രതിപക്ഷം ചർച്ചയാക്കുന്നത്​. കഴിഞ്ഞ ദിവസം 4.30 ലക്ഷം പേർ ഉൾപ്പെടുന്ന ഇരട്ട വോട്ടർമാരുടെ പട്ടിക ചെന്നിത്തല പുറത്തുവിട്ടിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത