കണ്ണൂര്‍ | തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെ കണ്ണൂര്‍ മയ്യില്‍ പാമ്ബുരുത്തിയില് മുസ്ലിം ലീഗ് - സി പി എം സംഘര്‍ഷം. അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്കും മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇന്നലെ വൈകുന്നേരം 7.30 തോടെയാണ് സംഭവം നടന്നത്. തളിപ്പറമ്ബിലെ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ ഇവിടെ പ്രശ്നങ്ങളുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു