കാ​യി​ക താ​ര​ങ്ങ​ളു​മാ​യി സ​തീ​ശ​ന്‍ പാ​ച്ചേ​നി മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ വാ​ഗ്ദാ​നം ചെ​യ്ത സ്‌​പോ​ര്‍​ട്‌​സ് യൂ​ണി​വേ​ഴ്‌​സി​റ്റി ക​ണ്ണൂ​രി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മ​ത്തി​ല്‍ കാ​യി​ക താ​ര​ങ്ങ​ള്‍ സ​തീ​ശ​ന്‍ പാ​ച്ചേ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ലെ പ്ര​മു​ഖ കാ​യി​ക​താ​ര​ങ്ങ​ളെ​യും വി​വി​ധ സ്‌​പോ​ര്‍​ട്‌​സ് മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​തീ​ശ​ന്‍ പാ​ച്ചേ​നി സെ​ന്‍​ട്ര​ല്‍ അ​വ​ന്യൂ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ മു​ഖാ​മു​ഖ​ത്തി​ലാ​ണ് ക​ണ്ണൂ​രി​ല്‍ സ്‌​പോ​ര്‍​സ് യൂ​നി​വേ​ഴ്‌​സി​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് പാ​ച്ചേ​നി പ​റ​ഞ്ഞുഒ​ട്ടേ​റെ ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശി​യ താ​ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്ത ക​ണ്ണൂ​രി​ല്‍ കാ​യി​ക​പ്ര​തി​ഭ​ക​ള്‍​ക്കാ​യി ഒ​രു യൂ​ണി​വേ​ഴ്‌​സി​റ്റി സ്ഥാ​പി​ക്കു​ന്ന​ത് കാ​യി​ക കേ​ര​ള​ത്തി​ന് ഒ​രു മു​ത​ല്‍ കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് കാ​യി​ക താ​ര​ങ്ങ​ള്‍ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ള്‍ റ​ഫ​റി അ​രു​ണാ​ച​ലം, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ര്‍​പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, ര​ഞ്ചി​ത്ത് താ​ളി​ക്കാ​വ്, ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ളാ​യ കെ.​വി. ധ​നേ​ഷ്, കെ. ​ശി​വ​ദാ​സ​ന്‍, എം.​പി. അ​ശോ​ക​ന്‍, അ​ജി​ത്ത് പാ​റ​ക്ക​ണ്ടി, സി. ​രാ​ജീ​വ​ന്‍, ഹ​ബീ​ബ് ഹ​സ​ന്‍, സെ​യി​ദ്, ഗോ​കു​ല്‍​ദാ​സ്, മോ​ഹ​ന​ന്‍, ന​വീ​ന്‍, റ​സ്ലിം​ഗ് താ​രം ഗു​രു​ദാ​സ്, കേ​ര​ള പോ​ലീ​സ് ഫു​ട്‌​ബോ​ള്‍ താ​ര​മാ​യ മോ​ഹ​ന​ന്‍, ര​വി തൈ​ക്ക​ണ്ടി, തു​ട​ങ്ങി പ്ര​മു​ഖ​രാ​യ കാ​യി​ക താ​ര​ങ്ങ​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha