ദൈവത്തിന്റെ സ്വന്തം നാടെന്ന പദം അന്വര്‍ത്ഥമാക്കാന്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണം : സയ്യിദ് ഷാനവാസ് ഹുസൈന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 April 2021

ദൈവത്തിന്റെ സ്വന്തം നാടെന്ന പദം അന്വര്‍ത്ഥമാക്കാന്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണം : സയ്യിദ് ഷാനവാസ് ഹുസൈന്‍

കണ്ണൂര്‍ : ദൈവത്തിന്റെ സ്വന്തം നാടെന്ന പദം അന്വര്‍ത്ഥമാക്കാന്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ബിജെപി ദേശീയ വക്താവും മുന്‍ കേന്ദ്ര മന്ത്രിയുമായ സയ്യിദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അര്‍ച്ചന വണ്ടിച്ചാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കണ്ണൂര്‍ നഗരത്തില്‍ റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ച്‌ കേരളത്തെ നാശത്തിലെത്തിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും സിപിഎമ്മും ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറണം. കേരളത്തില്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും ഇല്ലാതാക്കി ബിജെപി അധികാരത്തിലെത്തുന്ന കാലം അതി വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴമതിയിലും സ്വര്‍ണ്ണക്കടത്ത് കേസിലും പെട്ട് ആടിയുലയുകയാണ്. കേരളത്തിന് പുറത്ത് ഇടതും വലതും ഒറ്റക്കെട്ടാണ്. കേരളത്തിലും സമാനമായ സാഹചര്യമാണ്. പകല്‍ പരസ്പരം പോരടിക്കുന്ന ഇവര്‍ രാത്രി ഒന്നിച്ച്‌ ഭക്ഷണം കഴിക്കുന്നവരാണ്. അതു കൊണ്ടുതന്നെ രണ്ടുപേരും നടത്തുന്ന അഴിമതികള്‍ പരസ്പരം മൂടിവെയ്ക്കുകയാണ്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് ഇരുകൂട്ടരും നടത്തുന്നതും.

കഴിഞ്ഞ കുറേ നാളുകളായി ബിജെപിക്കെതിരെ കേരളത്തിലെ രണ്ട് മുന്നണികളും വ്യാപകമായ കളളപ്രചാരണങ്ങള്‍ നടത്തുകയാണ്. ഭരണം നടത്തുന്ന സ്വന്തം സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ രാജ്യത്തെ മറ്റിടങ്ങളിലെ പ്രക്ഷോഭങ്ങളില്‍ ഓടിയെത്തുന്ന പ്രക്ഷോഭ ജീവികളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍. ചൈനയ്‌ക്കെതിരേയും പാക്കിസ്ഥാനെതിരായുമുളള പ്രശ്‌നങ്ങളില്‍ സ്വന്തം രാജ്യമായ ഭാരതത്തിനെതിരെ നിലകൊളളുന്ന നിലപാടാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമുളളത്.

ദേശദ്രോഹ ശക്തികളെല്ലാം കമ്മ്യൂണിസ്റ്റുകള്‍ക്ക് കീഴിലാണ് അണിനിരക്കുന്നത്. കമ്മ്യൂണിസ്റ്റുകളുടെ നേതാവും കൊടിയും മാത്രമല്ല ഡിഎന്‍എ പോലും വിദേശീയമാണ്. കോണ്‍ഗ്രസിനെ എന്നും രക്ഷിച്ചത് സിപിഎമ്മാണ്. അമേത്തിയില്‍ സ്മൃതി ഇറാനിയുടെ മുന്നില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാണ് രക്ഷപ്പെട്ടത്. സിപിഎം സഹായം ഇല്ലായിരുന്നുവെങ്കില്‍ രാഹുല്‍ ഇന്ന് ലോക്‌സഭയില്‍ ഉണ്ടാകുമായിരുന്നില്ല.

രാഹുല്‍ ഇതുവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബാംഗാളില്‍ പോയിട്ടില്ല. ഇതും രണ്ടുപേരും തമ്മിലുളള ധാരണയുടെ ഭാഗമാണ്. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ വര്‍ഗ്ഗീയത ആരോപിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന ചൈനയിലടക്കം മുസ്ലിം ആരാധനാലയങ്ങള്‍ പിടിച്ചെടുത്ത് മ്യൂസിയമാക്കി മാറ്റി മത സ്വാതന്ത്ര്യം നിഷേധിക്കുന്ന സ്ഥിതിയാണ്.

ഇവരുടെ മതേതരത്വം പച്ചക്കള്ളമാണ്. സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ സ്വര്‍ണ്ണം വിഴുങ്ങിയ ഒരാളെയും വെറുതെ വിടില്ലെന്നും തലകീഴാക്കി നിര്‍ത്തി സ്വര്‍ണ്ണം പുറത്തെടുക്കുമെന്നും കേന്ദ്രത്തില്‍ ഭരണം നടത്തുന്നത് മോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാരാണെന്നും അദ്ദേഹം 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog