മദീനയെന്ന സ്നേഹ പ്രപഞ്ചത്തെ അനുകരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകയാണ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ: പുണ്യ പ്രവാചകനെ സ്നേഹിക്കുകയും പ്രവാചകന്നും സ്വഹാബത്തിനും ആശ്രയമാവുകയും ചെയ്ത അനുകരണീയമായ മാതൃകയാണ് മദീന, ആ മദീനയുടെ നന്മ ചെയ്യുന്ന പ്രദേശമാണ് മന്നയെന്നും ഇവിടുത്തെ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രവർത്തകർ കാണിക്കുന്ന ജാഗ്രതയും കരുതലും ആരെയും സന്തോഷിപ്പിക്കുന്നതും മാതൃകാ പരവുമാണെന്നും ഹാഷിർ ബാഖവി അഭിപ്രായപെട്ടു. നേരത്തെയുള്ള സഹായ വിതരണങ്ങൾക്കപ്പുറത്ത് കഴിഞ്ഞ ലോക്ക് ഡൌൺ മുതൽ ആരംഭിച്ച സഹായ വിതരണങ്ങൾ കിറ്റായും ക്യാഷ് ആയും വസ്ത്രങ്ങളായും മരുന്നുകളായും ഒഴുകി കൊണ്ടിരിക്കുകയാണെന്നും അത് കേവലം മന്ന പ്രദേശത്തോ മുനിസിപ്പാലിറ്റി പരിധിക്കകത്തോ നില്കാതെ ജില്ലയുടെ പല പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നത് ഇവരുടെ പരിധിയില്ലാത്ത സ്നേഹത്തിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപെട്ടു. മന്ന വാർഡ് മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിലുള്ള റമളാൻ റിലീഫ് വിതരണത്തിന്റെയും, ഇഫ്താർ സംഗമത്തിന്റെയും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം, കഴിഞ്ഞ പഞ്ചായത്ത്‌ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എതിർ സ്ഥാനാർഥിക്ക് ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച പ്രദേശം മന്നായാണ്, നൂറിന് മുകളിൽ മറ്റു വോട്ടുകൾ ഉണ്ടായിട്ട് പോലും വെറും ഏഴ് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത് തന്നെ ഇവരുടെ പ്രവർത്തന മികവ് മനസ്സിലാക്കാൻ മികച്ച ഉദാഹരണമാണ്, ഈ കഴിഞ്ഞ വിഷു നാളിൽ പോലും ഈ പ്രദേശത്തെ ഹൈന്ദവ കുടുംബങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്ക് ക്യാഷും കിറ്റും എത്തിച്ചു തുല്യതയില്ലാത്ത സ്നേഹവും കരുതലും പകർന്നു നൽകാൻ ഈ പ്രദേശത്തെ ഈ സംഗത്തിന്ന് കഴിഞ്ഞു വെന്നത് വാക്കുകൾക്കും വർണ്ണനകൾക്കും അതീതമാണെന്നും ഇതിനൊക്കെ മുൻകൈ എടുക്കുന്ന മന്നയുടെ സ്വന്തം നഗരസഭ കൗൺസിലർ കൂടിയായ സി മുഹമ്മദ്‌ സിറാജ് മാതൃക ജന സേവകനാണെന്നും ഹാഷിർ ബാഖവി സൂചിപ്പിച്ചു. മന്ന വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി ഹാരിസിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ സി പി വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാനും ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവുമായ മഹമൂദ് അള്ളാംകുളം കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 200 കിറ്റുകളാണ് തയ്യാറാക്കി വിതരണം ചെയ്തത്. മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി പി പി മുഹമ്മദ്‌ നിസാർ, ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പമ്പ്ര എന്നിവർ സംസാരിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ കെ മുസ്തഫ ഹാജി, മുനിസിപ്പൽ പ്രസിഡന്റ്‌ കൊടിയിൽ സലീം, എസ് ടി യു ജില്ലാ സെക്രട്ടറി സി ഉമ്മർ,മുനിസിപ്പൽ സെക്രട്ടറി പി പി ഇസ്മായിൽ മന്ന മഹല്ല് പ്രസിഡന്റ്‌ ബി മമ്മു സാഹിബ്‌, സെക്രട്ടറി അബ്ദുള്ള കാട്ടി, കെ എം സി സി നേതാക്കളായ ഗാന്ധി സിദ്ദിഖ്, സി കെ പി യൂനുസ്, എം അഷ്‌റഫ്‌, സി കെ ഇസ്മായിൽ, സലീം ഗ്രാൻഡ്, ഷജ്മീൻ അഞ്ജീരകത്ത്,എന്നിവർ സംബന്ധിച്ചു. ഹാഫിള് അബ്ദുറഊഫ് സനൂസി ദാരിമി പ്രാർത്ഥന നിർവഹിച്ചു. ശാഖ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എൻ എ സിദ്ദിഖ് സ്വാഗതവും, മുസ്ലിം ലീഗ് ട്രഷറർ പി മൊയ്‌ദീൻ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha