സോഷ്യല്‍ മീഡിയയില്‍ തരംഗമായി കണ്ണൂര്‍ എഞ്ചി. കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ 'ഉറപ്പ് പാട്ട്' - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 April 2021

സോഷ്യല്‍ മീഡിയയില്‍ തരംഗമായി കണ്ണൂര്‍ എഞ്ചി. കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ 'ഉറപ്പ് പാട്ട്'

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ഉറപ്പ് പാട്ട്'. ഇടതുമുന്നണിയുടെ വിജയത്തിനായി കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് പാട്ട് പുറത്തിറക്കിയത്.

പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ enleap gcek യുടെ നേതൃത്വത്തില്‍ ആണ് തയ്യാറാക്കിയിരിക്കുന്ന പാട്ട് അണികള്‍ ഏറ്റെടുത്തുകഴിഞ്ഞു. വ്യത്യസ്തമായ പലവിധ ഇലക്ഷന്‍ ഗാനങ്ങള്‍ ഇത്തവണ ഇറങ്ങിയെങ്കിലും, ഹിപ് ഹോപ് സംഗീതത്തിന്റെ സാധ്യതകളെ ഇലക്ഷന്‍ പ്രചരണത്തിന് ഉപയോഗിക്കാനുള്ള ശ്രമം ഇതാദ്യമായാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും ധീരമായ ഇടപെടലുകളെയും ആസ്പദമാക്കിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog