വിദേശമദ്യവുമായി യുവാവ് പിടിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 April 2021

വിദേശമദ്യവുമായി യുവാവ് പിടിയിൽ


മാരുതി ആൾട്ടോ കാറിൽ അനധികൃതമായി കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് പിടിയിൽ. പുളിമ്പറമ്പ് കണിക്കുന്ന് സ്വദേശി അനീഷിനെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം. വി അഷറഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും പതിനാല് കുപ്പികളിലായി ഏഴ് ലിറ്റർ മദ്യം കണ്ടെടുത്തു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് - സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ് പ്രവർത്തനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ്, പുളിമ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിനിടെയാണി കെ എൽ 13 എം 5891 നമ്പർ മാരുതി ആൾട്ടോ കാറിൽ അനധികൃതമായി കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ പി.വി.ബാലകൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, ഷൈജു എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. അവധി ദിവസങ്ങളും, പൊതുതിരഞ്ഞെടുപ്പും മുന്നിൽക്കണ്ട് ബിവറേജ് ഔട്ട് ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി സൂക്ഷിച്ച് വൻതുകയ്ക്ക് മറിച്ചു വിൽക്കുന്നതിനാൽ എക്സൈസ് വകുപ്പ് അതീവ ജാഗ്രതയിലാണ്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog