പൂര്‍ണ ഗര്‍ഭിണിയെ വാഹനം തടഞ്ഞുനിര്‍ത്തി ആര്‍എസ്എസ് സംഘം ആക്രമിച്ച സംഭവം;പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇരയെ സന്ദര്‍ശിച്ചു
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍: എന്‍ഡിഎയുടെ റോഡ്‌ഷോയ്ക്കിടെ പൂര്‍ണഗര്‍ഭിണിയുമായി പോയ വാഹനം തടഞ്ഞുനിര്‍ത്തി ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമിച്ച സംഭവത്തിലെ ഇരകളെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ വളപട്ടണം ഡിവിഷന്‍ പ്രസിഡന്റ് വി കെ മഹ്‌റൂഫ്, ഡിവിഷന്‍ സെക്രട്ടറി ഷരീഫ് പഴയങ്ങാടി, ഏരിയ പ്രസിഡന്റ് മുഹമ്മദ് രാമന്തളി, ഏരിയ കമ്മറ്റി അംഗം ഫായിസ്, റാഷിദ് എന്നിവരടങ്ങിയ സംഘമാണ് യുവതിയെയും കുടുംബത്തേയും സന്ദര്‍ശിച്ചത്.
നിയമസഹായമുള്‍പ്പെടെ മുഴുവന്‍ പിന്തുണയും സംഘം വാഗ്ദാനം ചെയ്തു. ഗര്‍ഭസ്ഥശിശുവിന് ചലനം കാണാത്തതിനെ തുടര്‍ന്ന് പൂര്‍ണഗര്‍ഭിണിയായ നാസിലയെ ചെറുതാഴത്തെ വീട്ടില്‍നിന്ന് പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെ എടാട്ട് ദേശീയപാതയിലാണ് സംഭവം.മുസ്‌ലിംകളാണെന്ന് കണ്ടതോടെ ബൈക്കുകളിലെത്തിയ ആര്‍എസ്എസ് സംഘം വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ കണ്ണപുരത്തെ ശ്രീരണ്‍ദീപ് (36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെ പയ്യന്നൂര്‍ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത