മുഴുവന്‍ വാക്‌സിനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിന് വിതരണം ചെയ്തുകൂടാ; നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





 ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് മുഴുവന്‍ കോവിഡ് വാക്‌സീനും വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് പൊതുപണമാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ വാക്‌സീന്‍ പൊതു ഉല്‍പന്നമാണെന്നും കോടതി നിരീക്ഷിച്ചു. നിരക്ഷരര്‍ ഒരുപാടുള്ള നമ്മുടെ നാട്ടില്‍ അവര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുമെന്നും കോടതി ചോദിച്ചു. സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

കോവിഡ് വാക്‌സീനുകളുടെ വില സംബന്ധിച്ച്‌ കോടതി വീണ്ടും കേന്ദ്രത്തെ ചോദ്യം ചെയ്തു. വാക്‌സീന്‍ വില നിയന്ത്രിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വില തീരുമാനിക്കേണ്ടത് കമ്പനികളല്ല. കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അമേരിക്കയിലില്ലാത്ത വില എന്തിന് കോവിഷീല്‍ഡ് വാക്‌സീന് ഇന്ത്യക്കാര്‍ നല്‍കുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും എന്തിന് രണ്ട് വിലകള്‍ ഉണ്ടായിരിക്കണം. വാക്‌സീന്‍ ഉല്‍പാദനം കൂട്ടണമെന്നും കോടതി നിര്‍ദേശിച്ചു.


സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവര്‍ക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമെന്നു നിരീക്ഷിച്ച കോടതി, വിവരങ്ങള്‍ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പൗരന്മാര്‍ ഉന്നയിക്കുന്ന പരാതികള്‍ തെറ്റാണെന്ന ധാരണയൊന്നും ഉണ്ടാകരുതെന്നും സുപ്രീം കോടതി പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha