മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാനൂരില്‍ നാളെ യുഡിഎഫ് പ്രതിഷേധ സംഗമം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 9 April 2021

മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാനൂരില്‍ നാളെ യുഡിഎഫ് പ്രതിഷേധ സംഗമം


ലീഗ് പ്രവര്‍‌ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ പാനൂരില്‍ നാളെ പ്രതിഷേധ സംഗമം നടത്തും.

കേസ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് സംഘത്തിന് സിപിഎം ചായ് വുണ്ടെന്നാണ് ലീഗ് ആരോപിക്കുന്നത്.

നാളെ നടക്കുന്ന സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ കെ സുധാകരന്‍, കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

ക്രൈംബ്രാഞ്ച് സംഘം കേസന്വേഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് സ്ഥലം സന്ദര്‍ശിക്കും. 25 പേരാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് അറിയിയച്ചിരിക്കുന്നത്. ഷിനോസ് മാത്രമാണ് പിടിയിലായത്. ബാക്കി എല്ലാവരും ഒളിവില്‍ ആണ്. പതിനൊന്ന് പേരെ തിരിച്ചറിയഞ്ഞിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog