പോസ്റ്റല്‍ വോട്ട് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഇന്നു കൂടി വോട്ട് ചെയ്യാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി ഓരോ മണ്ഡലത്തിലും ഒരുക്കിയ പോസ്റ്റല്‍ വോട്ട് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഇന്ന് (ഏപ്രില്‍ 3) കൂടി വോട്ട് ചെയ്യാം.

രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് വോട്ടിംഗ് സമയം. ഫോറം 12ല്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് അപേക്ഷ നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേരുള്ള മണ്ഡലത്തിലെ ഈ കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാം.

പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയം (പയ്യന്നൂര്‍), കല്ല്യാശ്ശേരി കെപിആര്‍ ഗോപാലന്‍ സ്മാരക എച്ച്‌എസ്‌എസ് (കല്ല്യാശ്ശേരി), തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് (തളിപ്പറമ്ബ്), ഇരിക്കൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് (ഇരിക്കൂര്‍), ജിഎച്ച്‌എസ്‌എസ് പള്ളിക്കുന്ന് (അഴീക്കോട്), കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ (കണ്ണൂര്‍), എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ ചാല (ധര്‍മ്മടം), തലശ്ശേരി സബ് കലക്ടര്‍ ഓഫീസ്, കോര്‍ട്ട് ഹാള്‍ (തലശ്ശേരി), കൂത്തുപറമ്ബ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (കൂത്തുപറമ്ബ്), മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (മട്ടന്നൂര്‍), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (പേരാവൂര്‍) എന്നിവിടങ്ങളിലാണ് മണ്ഡലംതല ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha