റോഡ് ഷോ,​ പൊതുയോഗം,​ ഭവനസന്ദര്‍ശനം: വോട്ടിനായി നെട്ടോട്ടം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

റോഡ് ഷോ,​ പൊതുയോഗം,​ ഭവനസന്ദര്‍ശനം: വോട്ടിനായി നെട്ടോട്ടം

കണ്ണൂര്‍/കാസര്‍കോട്:നിയമസഭയില്‍ തഴക്കം ചെന്നവരും പുതുമുഖങ്ങളുമടക്കമുള്ള സ്ഥാനാര്‍ത്ഥികളെല്ലാം പ്രചാരണം സമാപിച്ച ഇന്നലെ വൈകിട്ട് ഏഴുവരെ തിരക്കോടു തിരക്കിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ നാടിനെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കായി സമയം ചിലവിട്ടപ്പോള്‍ പുതുമുഖസ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിലെ അവസാനവോട്ടറെയും നേരില്‍ കണ്ട് സഹായമഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു. മുന്‍കാലങ്ങളില്‍ ചെറിയതോതില്‍ അക്രമത്തിലേക്ക് വരെ എത്തുന്ന കൊട്ടിക്കലാശം ഒഴിവാക്കിയതിനാല്‍ സംഘര്‍ഷങ്ങളൊന്നും തന്നെ എവിടെയുമുണ്ടായില്ല.

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രചാരണം സമാപിക്കുന്ന സമയം കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് മുന്‍വശം നടത്തിയ പൊതുയോഗത്തിലായിരുന്നു.അതിന് മുമ്ബ് കാഞ്ഞങ്ങാട് നഗരത്തിലെ പ്രധാന ദേവാലയങ്ങളില്‍ പോയി ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. കൊവ്വല്‍പ്പള്ളി, കുശാല്‍ നഗര്‍ എന്നിവിടങ്ങളിലെ മരണ വീടുകള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥി.മലപ്പച്ചേരി വൃദ്ധസദനം, കൊന്നക്കാട് അത്തിയടുക്കം കോളനി തുടങ്ങിയ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി.

തൃക്കരിപ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.രാജഗോപാലന്‍ തുറന്ന വാഹനത്തില്‍ ഇടച്ചാക്കൈ, പടന്ന, കാടങ്കോട്, മടക്കര, അച്ചാംതുരുത്തി, കോട്ടപ്പുറം, നീലേശ്വരം, കോണ്‍വെന്റ് ജംഗ്ഷന്‍, പള്ളിക്കര, മയിച്ച, ചെറുവത്തൂര്‍, കാലിക്കടവ്, നടക്കാവ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്‌ തൃക്കരിപ്പൂരിലാണ് പ്രചാരണം അവസാനിപ്പിച്ചത്. ഓട്ടോറിക്ഷകളും, കാറുകളും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

കല്യാശേരിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വിജിന്റെ പിലാത്തറയിലാണ് അവസാനിച്ചത്. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബ്രിജേഷ് കുമാറിന്റെയും എന്‍ .ഡി .എ സ്ഥാനാര്‍ഥി അരുണ്‍ കൈതപ്രതത്തിന്റെയും വാഹന പ്രചാരണം പഴയങ്ങാടിയിലും സമാപിച്ചു.

പയ്യന്നൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പ്രദീപ് കുമാര്‍ രാവിലെ പയ്യന്നൂരില്‍ നിന്ന് പാട്ടു വണ്ടിയും ബാന്റ് മേളത്തിന്റെ അകമ്ബടിയോടുകൂടി തുറന്ന വാഹനത്തിലായിരുന്നു പ്രചരണം തുടങ്ങിയത്. വെള്ളൂര്‍, കരിവെള്ളൂര്‍, പുത്തൂര്‍, മാത്തില്‍, പെരിങ്ങോം, മാതമംഗലം, എരമം, മണിയറവഴി വൈകീട്ടോടെ വീണ്ടും പയ്യന്നൂരിലെത്തി രാമന്തളി എട്ടിക്കുളത്താണ് റോഡ് ഷോ സമാപിച്ചത്.

തൃക്കരിപ്പൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ടിവി ഷിബിന്‍ രാവിലെ പേക്കടം ചേരിക്കല്‍ തറവാട്ട് കാരണവന്മാരില്‍ നിന്നും അനുഗ്രഹം വാങ്ങിയാണ് തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ ത്തിയ സ്ഥാനാര്‍ഥി തൊട്ടി കോളനി മയില്‍ വള്ളി കാവും തല കൊറക കോളനി എളേരിയിലെ ശുഭാനന്ദ ആശ്രമം മുടന്തന്‍ പാറ കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പിന്നീട് നീലേശ്വരത്തെ പ്രവര്‍ത്തകര്‍ക്കൊപ്പം ഓര്‍ച്ച പ്രദേശത്ത് ഗൃഹസമ്ബര്‍ക്കം നടത്തി പ്രദേശത്തെ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ചു.

കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി വി സുരേഷ് റോഡ് ഷോയ്ക്ക് ശേഷമാണ് പ്രചാരണം അവസാനിപ്പിച്ചത്. .നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും റോഡ് ഷോയില്‍ പങ്കെടുത്തു.തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു.മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം ബല്‍രാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മാന്തോപ്പ് മൈതാനിയിലും സമാപിച്ചു.

മഞ്ചേശ്വരത്തെ യു .ഡി .എഫ് സ്ഥാനാര്‍ത്ഥി എ. കെ. എം അഷ് റഫും എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി വി. വി രമേശനും റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിന് സമാപനം കുറിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പ്രചാരണം നടത്തിയ ശേഷം കോന്നിയിലേക്ക്് പോയി.
കാസര്‍കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍. എ. നെല്ലിക്കുന്ന് തളങ്കരയിലും ചെര്‍ക്കളയിലും പ്രവര്‍ത്തകരോടൊപ്പം റോഡ് ഷോ നടത്തി. എന്‍ .ഡി. എ സ്ഥാനാര്‍ത്ഥി അഡ്വ. കെ ശ്രീകാന്ത് മംഗലാപുരം രൂപത ബിഷപ്പ് ഫാദര്‍ പീറ്റര്‍ പോള്‍ സള്‍ഡാനയെ സന്ദര്‍ശിച്ചു. വൈകിട്ട്് ജെ.പി.നഗറിലെത്തി ശ്രീ ധൂമാവതി അമ്ബലത്തില്‍ എത്തി ഭഗവതിയെ വണങ്ങി അനുഗ്രഹം തേടി.
ഉദുമ മണ്ഡലം യു. ഡി .എഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ രാവിലെ അമ്ബലത്തറയില്‍ നിന്നാണ് വോട്ട് അഭ്യര്‍ത്ഥന നടത്തിയത്. ബേഡഡുക്ക, കുറ്റിക്കോല്‍, ദേലമ്ബാടി, പുല്ലൂര്‍ പെരിയ പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം ഈസ്റ്റര്‍ ദിവസം ആയതിനാല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളും സന്ദര്‍ശിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി എച്ച്‌ കുഞ്ഞമ്ബു പാലക്കുന്നില്‍ നിന്ന് ഉദുമയിലേക്ക് റോഡ് ഷോ നടത്തി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog