കേരളത്തെ എപ്പോഴും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നു, ഇതിനുള്ള മറുപടി ജനങ്ങള്‍ നല്‍കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തെ സൊമാലിയയോട് ഉപമിച്ചത് മോദിയാണ്. അതാരും മറന്നിട്ടില്ല. കേരളത്തെ ഏതവസരത്തിലും താഴ്ത്തി കെട്ടാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കേരളം അവരുടെ വര്‍ഗീയതയ്ക്ക് കീഴ്പ്പെടാത്തത് കൊണ്ടാണിത്. അത്തരമൊരു നാടിനെ പാഠം പഠിപ്പിക്കാമെന്നാണ് അവരുടെ നിലപാട്. അതിനൊക്കെയുള്ള മറുപടി നാട് നല്‍കും. നാടിന്റെ വികസനത്തിന് തുരങ്കം വെച്ചവര്‍ തന്നെ ഇവിടെ വന്ന് നടത്തുന്ന പ്രസംഗം ജനങ്ങള്‍ കൃത്യമായി തിരിച്ചറിയും’.‘2018 ല്‍ പ്രളയ ദുരിതാശ്വാസത്തിലേയ്ക്ക് കേന്ദ്രം കേരളത്തിന് അരി തന്നെങ്കിലും അതിന് കണക്ക് പറഞ്ഞ് കാശ് വാങ്ങിയവരാണ് അവര്‍. സഹായത്തിനായി മുന്നോട്ട് വന്ന രാജ്യങ്ങളെ പോലും അതിന് അനുവദിച്ചില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ വിലക്കി. അങ്ങനെയുള്ളവര്‍ക്ക് ഈ നാട് വോട്ട് നല്‍കില്ല. കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണ്. കോണ്‍ഗ്രസ് ജയിച്ച എത്ര സംസ്ഥാനങ്ങളാണ് ബി.ജെ.പിക്ക് കാഴ്ച്ചവെച്ചിരിക്കുന്നത്’. കേരളത്തെ അങ്ങനെ മാറ്റാന്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.
അതേസമയം മുസ്ലീം ലീഗ് യു.ഡി.എഫ് വിട്ടുവരുമെന്ന് തോന്നുന്നില്ലെന്നും പിണറായി പറഞ്ഞു. യു.ഡി.എഫിനെ ജയിപ്പിക്കാനായി ഇപ്പോള്‍ പ്രധാന ചാമ്പ്യനായി നടക്കുന്നത് ലീഗാണല്ലോ. യു.ഡി.എഫിനെ ഞങ്ങള്‍ വിജയിപ്പിക്കുമെന്ന വാശിയിലാണ് അവര്‍ പലയിടത്തും നീങ്ങി കൊണ്ടിരിക്കുന്നത്. എന്നാല്‍ കാലം മാറി. ലീഗ് അണികള്‍, ലീഗിനോട് ഒപ്പം നില്‍ക്കുന്നവര്‍, അങ്ങനെയുള്ള പലരും ഇപ്പോള്‍ അതേ വികാരത്തിലല്ല എന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ നല്ലതെന്നും പിണറായി പറഞ്ഞു. മുസ്ലീം ലീഗ് എല്‍.ഡി.എഫിലേക്ക് വരുമോ എന്ന ചോദ്യത്തിനായിരുന്നു പിണറായിയുടെ മറുപടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha