നൂറിലേറെ സീറ്റ് നേടി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തും: കോടിയേരി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 April 2021

നൂറിലേറെ സീറ്റ് നേടി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തും: കോടിയേരി

തലശേരി > നൂറിലേറെ സീറ്റ് നേടി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും എൽഡിഎഫ് മേൽക്കൈ ശക്തിപ്പെടുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത്. എല്ലാ ജില്ലകളിലും എൽഡിഎഫ് മുന്നേറ്റം പ്രകടമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ ജില്ലകളും ഇക്കുറി എൽഡിഎഫിനൊപ്പം നിൽക്കുമെന്നും കോടിയേരി പറഞ്ഞു. കോടിയേരി ജൂനിയർ ബേസിക് യുപി സ്‌കൂളിൽ വോട്ട് ചെയ്‌ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വർഗീയ ശക്തികൾക്കുമെതിരായ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമാവുക. ബിജെപിയുമായി ഡീലുണ്ടാക്കിയവരാണ് എൽഡിഎഫിനെതിരെ ആരോപണമുന്നയിക്കുന്നത്. ഡീൽ ശീലിച്ചവർക്കേ അത്തരം പദപ്രയോഗം നടത്താൻ പറ്റൂ. തലശേരിയിൽ യുഡിഎഫ് ബി ജെ പി ബന്ധം മറ നീക്കി പുറത്തുവന്നു. ബിജെപി വോട്ട് വേണമെന്ന് കോൺഗ്രസ് നേതാവ് നിർലജ്ജമാണ് പറയുന്നത്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയ സർക്കാരാണിത്. ദൈവങ്ങൾക്ക് വോട്ടുണ്ടെങ്കിൽ അവർ ഇടതുപക്ഷത്തിനേ ചെയ്യൂവെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog