സഹായി വോട്ട് നിരീക്ഷിക്കണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

സഹായി വോട്ട് നിരീക്ഷിക്കണം

അവശരായ വോട്ടര്‍ക്കുള്ള സഹായിയെ അനുവദിക്കുമ്പോള്‍ വോട്ടര്‍ ബാലറ്റ് യൂണിറ്റിലെ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തുവാന്‍ പ്രാപ്തിയുള്ള ആളാണെങ്കില്‍ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റിന് അടുത്ത് വരെ വോട്ടറെ എത്തിക്കാന്‍ മാത്രമേ സഹായിയെ അനുവദിക്കാവൂ. വോട്ടിംഗ് കമ്പാര്‍ട്ട്്മെന്റില്‍ വോട്ടറെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത്തരം കേസുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ തീരുമാനം എടുക്കണം.
സഹായിയെ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാന്‍ എത്തുന്നവരുടെ വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഫോറം 14എയില്‍  രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ചട്ടം 49എന്‍ (2) പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ബാലറ്റ് യൂണിറ്റിലെ വോട്ട് ബട്ടണ്‍ അമര്‍ത്തുവാന്‍ ഒട്ടും പ്രാപ്തിയില്ലാത്ത വോട്ടര്‍മാരോടൊപ്പം വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ച സഹായിയുടെ വിവരങ്ങള്‍ മാത്രമാണ് ഇതില്‍ രേഖപ്പെടുത്തേണ്ടത്. വോട്ടിംഗ് കംപാര്‍ട്ട്മെന്റിന് പുറത്തു വരെ വോട്ടറെ അനുഗമിച്ച സഹായിയുടെ വിവരങ്ങള്‍ ഫോറം 14എയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല.49 എന്‍ (1) ചട്ടപ്രകാരം ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍മാരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വോട്ടറുടെ ഇടത് കൈയിലെ ചൂണ്ടു വിരലില്‍ മഷി പുരട്ടുന്നതിനോടൊപ്പം സഹായിയുടെ വലത് കയ്യിലെ ചൂണ്ടു വിരലിലും മഷി പുരട്ടേണ്ടതാണ്. സഹായിയെ അനുവദിക്കുന്ന സന്ദര്‍ഭത്തില്‍ വലത് കയ്യിലെ ചൂണ്ടു വിരലില്‍ നേരത്തേ മഷി പുരട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതും ഇത്തരത്തില്‍ മഷി ഉണ്ടെങ്കില്‍ അയാളെ സഹായിയായി അനുവദിക്കരുതെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog