മുന്നില്‍ നിര്‍ണായക ദിവസങ്ങള്‍; പ്രചാരണം അവസാന ലാപ്പില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 April 2021

മുന്നില്‍ നിര്‍ണായക ദിവസങ്ങള്‍; പ്രചാരണം അവസാന ലാപ്പില്‍

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ആവനാഴിയിലെ സകല ആയുധങ്ങളുമെടുത്ത് പ്രയോഗിക്കുകയാണ് മുന്നണികള്‍. കൊട്ടിക്കലാശത്തിന് മുന്‍പുള്ള ദിവസങ്ങള്‍ സജീവമാക്കാന്‍ പ്രധാനനേതാക്കള്‍ തന്നെയാണ് രംഗത്തിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും, പ്രിയങ്ക ഗാന്ധി ശനിയാഴ്ചയും കേരളത്തിലെത്തും. ഇടത് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയിലാണുള്ളത്.

ജീവന്‍മരണ പോരാട്ടത്തിന്‍റെ പ്രചാരണം അവസാനലാപ്പില്‍ എത്തിയതോടെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പതിനെട്ടടവും പയറ്റുകയാണ് മുന്നണികള്‍. ദിവസവും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ ആവേശത്തോടെ നേതാക്കള്‍ കളത്തിലങ്ങുമ്ബോള്‍ തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലെത്തും.ഭൂരിഭാഗം മണ്ഡലങ്ങളിലും ദേശിയ നേതാക്കളെ തന്നെയിറക്കിയാണ് പ്രചാരണം. നാളെ ഉച്ചക്ക് കോന്നിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് വോട്ടഭ്യര്‍ത്ഥിച്ച്‌ കൊണ്ടുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വൈകുന്നേരം തിരുവനന്തപുരത്ത് കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനവും ഉദ്ഘാടനം ചെയ്യും.

ബി.ജെ.പി ദേശിയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ആറ്റിങ്ങലില്‍ ഉള്‍പ്പെടെ റോഡ് ഷോയില്‍ പങ്കെടുക്കും. നേമത്തിന് പ്രചരണത്തിനെത്താത്തതില്‍ കെ മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ ശനിയാഴ്ച പ്രിയങ്ക ഗാന്ധി വീണ്ടും തലസ്ഥാനത്തെത്തും. നേമത്തും കഴക്കൂട്ടത്തും റോഡ് ഷോയുടെ ഭാഗമാകും.

ഇടത് പ്രചണരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയിലാണ് ഉള്ളത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്രമണത്തിന് വാര്‍ത്തസമ്മേളനങ്ങളിലൂടെ മറുപടി നല്‍കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അടുത്ത ദിവസം സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ വീണ്ടും പ്രചരണത്തിനെത്തുന്നുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog