ദുബൈയില്‍ വാഹനാപകടം കണ്ണൂര്‍ സ്വദേശി മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

ദുബൈയില്‍ വാഹനാപകടം കണ്ണൂര്‍ സ്വദേശി മരിച്ചു

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. മാടായി പുതിയങ്ങാടി ബസ്സ്റ്റാന്റിന് സമീപത്തെ കെടി ഹക്കീം(53) ആണ് മരിച്ചത്. ദുബൈ അവിയര്‍ മാര്‍ക്കറ്റ് പാതയില്‍ ഹക്കീം സഞ്ചരിച്ച വാഹനം ട്രെയിലറിലിടിച്ചായിരുന്നു അപകടം.
നവംബർ പതിനെട്ടിന് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായാണ് വിവരം. ഗോള്‍ഡന്‍ ഏജ് ജനറല്‍ ട്രേഡിംഗിന്റെ ഉടമയായ ഹക്കീമും സഹ ഉടമകളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്ക് നിസാര പരിക്കുണ്ട്.
കണ്ണപുരം സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകനാണ് ഹക്കീം. മാതാവ്: റാബിയ. ഭാര്യ: ഫാത്തിബി. മക്കള്‍: ഫഹീം, ഹസ്‌ന, ഹിബ.നാട്ടിലുള്ള കുടുംബത്തിന്‍റെ സമ്മതപ്രകാരം ഹക്കീമിന്‍റെ മയ്യിത്ത്‌ ദുബൈ അൽഖൂസ്‌ ഖബർസ്ഥാനിൽ മറവു ചെയ്യുതിനായുള്ള പേപ്പർവർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
 
 കുടുംബത്തിന്‍റെ സമ്മതപ്രകാരം ഹക്കീമിന്‍റെ മയ്യിത്ത്‌ ദുബൈ അൽഖൂസ്‌ ഖബർസ്ഥാനിൽ മറവു ചെയ്യുതിനായുള്ള പേപ്പർവർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog