ഇരിക്കൂറിന്റെ അഭിമാനമായി രാജ്യസഭ എം പിയായി ജോൺ ബ്രിട്ടാസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 24 April 2021

ഇരിക്കൂറിന്റെ അഭിമാനമായി രാജ്യസഭ എം പിയായി ജോൺ ബ്രിട്ടാസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

 

ആലക്കോട്: കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂറില്‍ നിന്നും സി.പി.എമ്മിന്റെ അക്കൗണ്ടില്‍ എം.പിയായി കൈരളി ടി.വി.എം.ഡി ജോണ്‍ ബ്രിട്ടാസ് ഇനി രാജ്യസഭയില്‍.മലയോരത്തിന് അഭിമാനം പകര്‍ന്ന നേട്ടമായി ഇദ്ദേഹത്തിന്റെ സ്ഥാനലബ്ധി.
പുലിക്കുരുമ്പയിലെ പരേതനായ ആലിലക്കുഴിയില്‍ പൈലിയുടെയും അന്നമ്മയുടെയും ഏഴ് മക്കളില്‍ ആറാമനായി ജനിച്ച ജോണ്‍ ബ്രിട്ടാസിന്റെ സ്‌കൂള്‍ ജീവിതം ആരംഭിക്കുന്നത് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യന്‍സ് യു.പി സ്‌കൂളിലാണ്.
പഠനത്തില്‍ മിടുക്കനായ ബ്രിട്ടാസ് കോളേജ് പഠനശേഷം മാദ്ധ്യമപ്രവര്‍ത്തകനായതോടുകൂടിയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കൈരളി ടി.വിയുടെ മേധാവി ആയതോടെ തിരക്കുകള്‍ മൂലം പുലിക്കുരുമ്പയിലേയ്ക്കുള്ള വരവ് കുറഞ്ഞു.

ഭാര്യ ഷീബ തിരുവനന്തപുരം റെയില്‍വേ ഉദ്യോഗസ്ഥയാണ്. മക്കളായ അന്നയും ആനന്ദും വിദ്യാര്‍ത്ഥികളാണ്.
യു.ഡി.എഫ് കോട്ടയായിരുന്നിട്ടും ജോണ്‍ ബ്രിട്ടാസിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ മലയോരത്തെങ്ങും ഉയര്‍ന്നിട്ടുണ്ട്.
പുലിക്കുരുമ്ബ അങ്കണവാടിക്കു സമീപത്തെ തറവാട്ടുവീട്ടില്‍ സഹോദരന്‍ ബേബി എന്ന മത്തായിക്കൊപ്പം താമസിക്കുന്ന അമ്മ അന്നമ്മയെ കാണാനായി കഴിഞ്ഞ ക്രിസ്മസിന് ബ്രിട്ടാസ് എത്തിയിരുന്നു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog