തൊഴിലാളിക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കും : സതീശന്‍ പാച്ചേനി
കണ്ണൂരാൻ വാർത്ത
പ്രതിസന്ധികളിലും പ്രയാസങ്ങളിലും പെട്ട് ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി നയ പരിപാടികള്‍ ആവിഷ്കരിച്ച്‌ മുന്നോട്ടുപോകുമെന്ന് കണ്ണൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി മേലെ ചൊവ്വ കൈരളി ഗാര്‍മെന്റ്സ് സന്ദര്‍ശിച്ച്‌ തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു പാച്ചേനി. ഐക്യജനാധിപത്യമുന്നണി പുറത്തിറക്കിയ പ്രകടനപത്രികയില്‍ അടിസ്ഥാനവര്‍ഗ്ഗ ജനവിഭാഗത്തിന്റെ എല്ലാവിധ പ്രയാസങ്ങളും പരിഹരിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ലോകം കണ്ട ഏറ്റവും മികച്ച വികസന മാതൃകയാണ് പ്രകടനപത്രികയിലൂടെ യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നതെന്നും സതീശന്‍ പാച്ചേനി തൊഴിലാളികളോടായി പറഞ്ഞുരാവിലെ ഏച്ചൂര്‍ കോളനി, പന്നിയോട് റേഷന്‍ പീടിക തുടങ്ങിയ സ്ഥലങ്ങളിലും സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു. നേതാക്കളായ കെ.പി. താഹിര്‍ , പി. മാധവന്‍ മാസ്റ്റര്‍, ഗിരീഷന്‍ നാമത്ത് , പി.പി.അജയന്‍, സി.പി.അജിത് , കെ.പ്രേമന്‍, സി.കെ.ശ്രീനാഥ്, വിപിന്‍ ദാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത