ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി എ​ല്ലാ ച​ട​ങ്ങു​ക​ളും കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ക​ണ്ണൂ​ര്‍: കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി എ​ല്ലാ ച​ട​ങ്ങു​ക​ളും കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ (covid19jagratha.kerala.nic.in) ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. അ​ട​ച്ചി​ട്ട വേ​ദി​ക​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ പ​ര​മാ​വ​ധി 75 പേ​ര്‍​ക്കും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ള്‍​ക്ക് 150 പേ​ര്‍​ക്കു​മാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി. ര​ജി​സ്‌​ട്രേ​ഷ​ന്‍ വേ​ള​യി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ളു​ടെ പേ​ര്, വി​ലാ​സം, ച​ട​ങ്ങ് സം​ബ​ന്ധി​ച്ച വി​വ​രം, തീ​യ​തി, സ​മ​യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം.

തു​ട​ര്‍​ന്ന് യൂ​സ​ര്‍ നെ​യിം, പാ​സ്‌​വേ​ര്‍​ഡ് എ​ന്നി​വ ന​ല്‍​കി ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാം.
കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ല്‍ ല​ഭി​ക്കു​ന്ന ക്യു​ആ​ര്‍ കോ​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ സ്‌​കാ​ന്‍ ചെ​യ്ത് സ്വ​ന്തം വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. ഓ​രോ ച​ട​ങ്ങി​നും ഓ​രോ ക്യു ​ആ​ര്‍ കോ​ഡ് ആ​യി​രി​ക്കും ല​ഭി​ക്കു​ക. പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ല്‍
ആ ​സ​മ​യ​ത്ത് പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രെ ഇ​തി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha