വീട്ടിലുണ്ടായിരുന്ന വയോധികരെ കട്ടിലിൽ നിന്നും വലിച്ച് താഴെയിട്ടതായും അക്രമിച്ചതായും പരാതിയിലുണ്ട്. ജനൽചില്ലുകൾ അടിച്ചുതകർക്കുന്നതിനിടെ ചില്ലുകൾ തെറിച്ച് വീട്ടിലുണ്ടായിരുന്ന ചെറിയ കുട്ടിയുടെ ദേഹത്ത് തറച്ചു. കുഞ്ഞിക്കണ്ണന്റെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തളിപ്പറന്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലവിലിൽ ഉത്സവം കഴിഞ്ഞ് മടങ്ങിവരവെയാണ് ആക്രമണം നടന്നത്.
പെരുന്പടവ്: ബിജെപി പ്രവർത്തകന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഒരുസംഘം ആക്രമണം നടത്തിയതായി പരാതി. തലവിൽ വേങ്ങയിൽ കുഞ്ഞിക്കണ്ണന്റെ വീട്ടിൽ ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്നലെ രാത്രി 11.30 ഓടെ ആണ് ആക്രമണം നടത്തിയതെന്നു പരാതിയിൽ പറയുന്നു. കുഞ്ഞിക്കണ്ണന്റെ മകൻ ബിജെപി പ്രവർത്തകനാണ്. എന്നാൽ, സംഭവസമയത്ത് ഇയാൾ വീട്ടിലുണ്ടായിരുന്നില്ല.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു