കണ്ണപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു
കണ്ണൂരാൻ വാർത്ത
പഴയങ്ങാടി: കെ കണ്ണപുരം യോഗശാലയ്ക്ക് സമീപത്തെ സജീവ ബി.ജെ.പി പ്രവര്‍ത്തകനായ റണ്‍വീറിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന പള്‍സര്‍ ബൈക്ക് കത്തിച്ചു. ചൊവാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് റണ്‍വീര്‍ വിട്ടില്‍ ഉണ്ടായിരുന്നില്ല. മുറ്റത്ത് നിന്ന് തീയ്യും പുകയും ഉയരുന്നത് കണ്ട മാതാവ് എത്തിയപ്പോഴേക്കും മൂന്ന് പേര്‍ ചേര്‍ന്ന സംഘം ഓടി പോകുന്നതാണ് കണ്ടത്. വിവരം അറിഞ്ഞ് സമീപവാസികള്‍ എത്തുമ്ബോഴേക്കും ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകരായ സമ്ബിന്‍, റോഷിദ് കണ്ടാല്‍ അറിയാവുന്ന ഒരാളും കൂടിയാണ് ബൈക്ക് തീവെച്ച്‌ നശിപ്പിച്ചതെന്ന് കണ്ണപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ഇതിന് മുമ്ബ് രണ്ട് തവണയായി റണ്‍വീറിന്റെ കാറും എന്‍ഫില്‍ഡ് മോട്ടോര്‍ ബൈക്കും തിവച്ച്‌ നശിപ്പിച്ചിരുന്നു. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത