കണ്ണൂര്‍ ജില്ലയില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 April 2021

കണ്ണൂര്‍ ജില്ലയില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍

കണ്ണൂര്‍ ജില്ലയില്‍ സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. നിശബ്ദ പ്രചാരണ ദിവസം റെലഫോണിലൂടെയും നേരിട്ടും അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും.

ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലഭിച്ച ജന പിന്തുണ വോട്ടെടുപ്പിലും പ്രതിഫലിക്കും എന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ.

വോട്ടെടുപ്പിനായി കണ്ണൂര്‍ ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങള്‍ സജ്ജമായി.3137 പോളിംഗ് കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.പോളിങ് ഡ്യൂട്ടിക്കായി 12548 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.നിശബ്ദ പ്രചാരണ ദിവസം അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും.

ആത്മവിശ്വാസത്തിലാണ് മുന്നണികളും.കണ്ണൂര്‍ ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും ഇത്തവണ എല്‍ ഡി എഫ് വിജയം നേടുമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പേരാവൂര്‍,ഇരിക്കൂര്‍,അഴീക്കോട് മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ എല്‍ ഡി എഫിനായിരുന്നു മേല്‍ക്കൈ.ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനാകും എന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ.തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കും എല്‍ ഡി എഫിന് അനുകൂലമാണ്.

അഴീക്കോട് മണ്ഡലത്തില്‍ അഴിമതിയും അനധികൃത സ്വത്ത് സമ്ബാദന കേസും വികസന മുരടിപ്പും സജീവ ചര്‍ച്ചയായത് കെ എം ഷാജിക്ക് തിരിച്ചടിയായേക്കും.പേരാവൂരിലും ഇരിക്കൂറിലും കേരളം കോണ്ഗ്രെസ് എം മുന്നണി മാറ്റവും യു ഡി എഫിനെ പ്രതികൂലമായി ബാധിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog