തെരഞ്ഞെടുപ്പ്‌ പ്രചാരണം: അഡീഷണല്‍ റേറ്റ്‌ ചാര്‍ട്ട്‌ പ്രസിദ്ധീകരിച്ചു
കണ്ണൂരാൻ വാർത്ത
തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ അഡീഷണല്‍ റേറ്റ്‌ ചാര്‍ട്ട്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കൂടിയായ ജില്ലാ കലക്‌ടര്‍ ടി വി സുഭാഷ്‌ പ്രസിദ്ധീകരിച്ചു. നേരത്തേ പ്രസിദ്ധീകരിച്ച 135 സാധന സാമഗ്രികളുടെയും സേവനങ്ങളുടെയും റേറ്റുകള്‍ ഉള്‍പ്പെടുന്ന പട്ടികയ്‌ക്ക് പുറമെയാണിത്‌. ഓര്‍ഡിനറി ബലൂണ്‍(ആര്‍ച്ച്‌) ഒരു മീറ്റര്‍ 250, കര്‍ട്ടന്‍ ഒരു മീറ്റര്‍ 30, സൈഡ്‌ കര്‍ട്ടന്‍ ഒരു മീറ്റര്‍ 15,
ഡയസ്‌ ഒരു ദിവസം 100, സ്‌റ്റേജ്‌ വാടക ഒരു ദിവസം 4500, ബള്‍ബ്‌(45 വാട്ട്‌) ഒരു ദിവസം 22, ഇന്‍കാന്റസെന്റ്‌ ലാംബ്‌ ഒരു ദിവസം 15, മൈക്ക്‌ സെറ്റ്‌ ( ആംപ്ലിഫയര്‍ വിത്ത്‌ മിക്‌സര്‍) പെര്‍ വാട്ട്‌ 4, സിമ്ബല്‍ എ4 സൈസ്‌ 1000 എണ്ണത്തിന്‌ 500,
സിന്തറ്റിക്‌ ബോര്‍ഡ്‌ സ്‌ക്വയര്‍ മീറ്ററിന്‌ 30, നിലവിളക്ക്‌ ഒരു ദിവസം 150, ടേബിള്‍ ക്ലോത്ത്‌ ഒരു ദിവസം 50 എന്നിങ്ങനെയാണ്‌ പുതുതായി ചേര്‍ത്ത സാമഗ്രികളുടെ നിരക്കുകള്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത