കൊവിഡ് : വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും നിയന്ത്രണം ശക്തമാക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 12 April 2021

കൊവിഡ് : വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും നിയന്ത്രണം ശക്തമാക്കുംകണ്ണൂര്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍  തീരുമാനം. ജില്ലാ കളക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോലീസിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ കടകളിലും സാനിറ്റൈസര്‍, ശാരീരിക അകലം തുടങ്ങിയ കൊവിഡ് പ്രോട്ടോകോള്‍ ശരിയായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. വിഷു ഓഫറുകളുടെ പേരില്‍ പല വ്യാപാര സ്ഥാപനങ്ങളും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതും കര്‍ശനമായി നിയന്ത്രിക്കാനും കൊവിഡ് മാനദണ്ഡം ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog