സുദിനം പത്രാധിപർ മധു മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 12 April 2021

സുദിനം പത്രാധിപർ മധു മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു


കണ്ണൂർ: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപർ അഡ്വ. മധു മേനോൻ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച. 

പാലയാട്‌ ലീഗൽ സ്‌റ്റഡീസിൽ അധ്യാപകനായിരുന്നു. ഭാര്യാപിതാവായ സുദിനം സ്ഥാപക പത്രാധിപർ മനിയേരി മാധവന്റെ നിര്യാണത്തെ തുടർന്നാണ്‌ പത്രാധിപ സ്ഥാനം ഏറ്റെടുത്തത്‌. പത്രത്തെ ആധുനികവൽക്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

പ്രമുഖ കോൺഗ്രസ്‌ നേതാവും ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായിരുന്ന യു ബാലചന്ദ്ര മേനോന്റെയും പി വി ജയലക്ഷ്‌മിയുടെയും മകനാണ്‌. ഭാര്യ: ജ്യോതി. മകൾ: ദേവപ്രിയ(പ്ലസ്‌ ടു വിദ്യാർഥിനി, ചെന്നൈ). സഹോദരങ്ങൾ: മി നി മോഹനൻ, മോളി ബാലചന്ദ്രൻ(അധ്യാപിക, കണ്ണവം യുപി സ്‌കൂൾ).

 മധു മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog